ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ രണ്ടാഴ്ച കൂടി തുടരും
text_fieldsദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെയും വ്യാപനം തടയുന്നതിെൻറയും ഭാഗമായി രാജ്യത്ത് സ്വീകരിച്ച മുൻക രുതൽ നടപടികളും നിയന്ത്രണങ്ങളും നീട്ടാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന വീഡിയോ കോൺഫെറൻസ് യോഗത്തിലാണ് തീരുമ ാനം. രണ്ടാഴ്ചത്തേക്ക് കൂടിയാണ് നിലവിലെ നിയന്ത്രണങ്ങൾ നീട്ടിയത്. പിന്നീട് സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണ ങ്ങൾ നീട്ടുന്നത് പുനഃപരിശോധിക്കും.
മന്ത്രിസഭ തീരുമാനങ്ങൾ (നിലവിലുള്ള താഴെ പറയുന്ന നിയന്ത്രണങ്ങളാണ് നീട്ടിയത്):
1. സർക്കാർ ഓഫിസുകളിലും സ്ഥാപനങ്ങളിലും 20 ശതമാനം ജീവനക്കാർ മാത്രം.
2. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും 20 ശതമാനം ജീവനക്കാർ മാത്രം, ബാക്കിയുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണം. തൊഴിലിടങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറക്കും.
3. പൊതു–സ്വകാര്യ മേഖലകളിലെ ജോലി സമയം രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒന്ന് വരെ. രണ്ട് മേഖലകളിലെയും തൊഴിൽസമയം ആറ് മണിക്കൂറായാണ് നിർണയിച്ചത്.
4. സ്വകാര്യ–സർക്കാർ തലങ്ങളിലെ എല്ലാ യോഗങ്ങളും സാമൂഹിക അകലം പാലിച്ചും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുമാകണം.
5. ക്ലീനിങ്–ഹോസ്പിറ്റാലിറ്റി കമ്പനികൾ വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നത് നിരോധിക്കൽ.
6. തൊഴിലിടങ്ങളിലേക്കും തിരിച്ചുമുള്ള ബസുകളിലെ തൊഴിലാളികളുടെ എണ്ണം പകുതിയായി കുറക്കൽ.
7. വിവിധ ഭക്ഷ്യസ്ഥാപനങ്ങളിലെ വിവിധ നിയന്ത്രണങ്ങൾ.
8. വെള്ളി, ശനി എന്നീ വാരാന്ത്യഅവധി ദിനങ്ങളിലെ വാണിജ്യപ്രവർത്തനങ്ങളുടെ നിയന്ത്രണം.
റെസ്റ്റോറൻറുകളിലും കടകളിലും വാണിജ്യ മന്ത്രാലയത്തിെൻറ പരിശോധന കർശനമാക്കും.
മന്ത്രിസഭ തീരുമാനം ഏപ്രിൽ 16 മുതൽ അടുത്ത രണ്ടാഴ്ച കാലത്തേക്ക് പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
