Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ് പ്ര​തി​രോ​ധം...

കോ​വി​ഡ് പ്ര​തി​രോ​ധം ഖ​ത്ത​ർ ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക് മാ​തൃ​ക​

text_fields
bookmark_border
Covid resistance
cancel
camera_alt

ഖ​ത്ത​റി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം (ഫ​യ​ൽ)

ദോ​ഹ: കോ​വി​ഡ് മ​ഹാ​മാ​രി പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​ന്റെ തു​ട​ക്കം മു​ത​ൽ ഉ​യ​ർ​ന്ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ രാ​ജ്യ​ത്തി​നാ​യെ​ന്നും കോ​വി​ഡ് മ​ഹാ​മാ​രി സൂ​ച​ക​ങ്ങ​ളി​ൽ ലോ​ക​ത്തി​ലെ മു​ൻ​നി​ര രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യെ​ന്നും പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പി​ൻ​വ​ലി​ച്ച​താ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഏ​ജ​ൻ​സി​യാ​യ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ഖ​ത്ത​ർ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ളെ പ്ര​ശം​സി​ച്ച ഡോ. ​ഹ​നാ​ൻ അ​ൽ കു​വാ​രി, മ​ഹാ​മാ​രി​യോ​ടു​ള്ള ഖ​ത്ത​റി​ന്റെ വി​ജ​യ​ക​ര​മാ​യ ചെ​റു​ത്തു​നി​ൽ​പ്പി​നെ പ്ര​ത്യേ​കം എ​ടു​ത്തു പ​റ​ഞ്ഞു.

പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​മു​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും പ​ങ്കാ​ളി​ക​ളും സ​മൂ​ഹ​മൊ​ന്ന​ട​ങ്ക​വും കോ​വി​ഡ് ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി​ക​ളെ ഒ​രു​മി​ച്ച് നേ​രി​ട്ട​താ​യും പ്ര​തി​സ​ന്ധി​യു​ടെ നാ​ളു​ക​ളി​ൽ രാ​ജ്യം ഒ​രു ടീ​മാ​യി പ്ര​വ​ർ​ത്തി​ച്ചെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​മാ​ണ് ഇ​ത് സാ​ധ്യ​മാ​യ​ത്. ഉ​യ​ർ​ന്ന പ്ര​ഫ​ഷ​ന​ലി​സ​ത്തോ​ടെ​യും കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യും ഈ ​ആ​ഗോ​ള പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ൻ ഖ​ത്ത​റി​ന് ക​ഴി​ഞ്ഞു -ഡോ. ​അ​ൽ കു​വാ​രി പ​റ​ഞ്ഞു.

മ​ഹാ​മാ​രി​യു​ടെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ അ​തു​യ​ർ​ത്തി​യ വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും ഖ​ത്ത​റും ജ​ന​ത​യും കൂ​ടു​ത​ൽ ശ​ക്ത​രും പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​വ​രു​മാ​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ലോ​ക​ത്തി​ലെ കു​റ​ഞ്ഞ കോ​വി​ഡ് മ​ര​ണ​നി​ര​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്ന് ഖ​ത്ത​റാ​ണ്. കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന മി​ക​ച്ച ചി​കി​ത്സ​യി​ൽ ലോ​ക​ത്തി​ലെ മു​ൻ​നി​ര രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ ഖ​ത്ത​ർ, ഉ​യ​ർ​ന്ന വാ​ക്‌​സി​നേ​ഷ​ൻ നി​ര​ക്കി​ലും മു​ന്നി​ലെ​ത്തി -കോ​വി​ഡ് സൂ​ച​ക​ങ്ങ​ളി​ലെ ഖ​ത്ത​റി​ന്റെ നേ​ട്ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ 12 മാ​സ​ത്തി​നി​ടെ കോ​വി​ഡ് മ​ഹാ​മാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ര​ണ​നി​ര​ക്കി​ൽ ഗ​ണ്യ​മാ​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​ആ​ഴ്ച ആ​ദ്യ​ത്തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പി​ൻ​വ​ലി​ച്ച​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2020 ജ​നു​വ​രി മൂ​ന്ന് മു​ത​ൽ 2023 മെ​യ് മൂ​ന്നു വ​രെ ഖ​ത്ത​റി​ൽ 506,323 കോ​വി​ഡ് കേ​സാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ക്കാ​ല​യ​ള​വി​ൽ 690 മ​ര​ണ​വും രേ​ഖ​പ്പെ​ടു​ത്തി. ഈ ​വ​ർ​ഷം ഏ​പ്രി​ൽ 29 വ​രെ 7608,981 ഡോ​സ് വാ​ക്‌​സി​നും ഖ​ത്ത​ർ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid resistanceQatar
News Summary - Covid resistance Qatar is a model for the countries of the world
Next Story