Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​ ദുരിതാശ്വാസം:...

കോവിഡ്​ ദുരിതാശ്വാസം: മികച്ച സംഘടനകൾക്കും വ്യക്​തികൾക്കും പുരസ്​കാരവുമായി മീഡിയവൺ

text_fields
bookmark_border
കോവിഡ്​ ദുരിതാശ്വാസം: മികച്ച സംഘടനകൾക്കും വ്യക്​തികൾക്കും പുരസ്​കാരവുമായി മീഡിയവൺ
cancel
camera_alt

മീഡിയവണ്‍ ബ്രേവ് ഹാര്‍ട്ട്സ് പുരസ്കാരവുമായി ബന്ധപ്പെട്ട്​ നടന്ന വാർത്തസമ്മേളനം

ദോഹ: ഖത്തറില്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് മഹത്തരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കും മീഡിയവണ്‍ ടി.വി ബ്രേവ് ഹാര്‍ട്ട്സ് പുരസ്കാരങ്ങള്‍ നൽകുമെന്ന്​ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഖത്തര്‍ ആസ്ഥാനമായ മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയുമായി സഹകരിച്ചാണിത്​. കോവിഡ് കാലത്ത് പ്രവാസികള്‍ക്കും അല്ലാത്തവര്‍ക്കും വിവിധ തരത്തിലുള്ള സഹായങ്ങളെത്തിച്ച, ​േസവനപ്രവർത്തനങ്ങൾ നടത്തിയ സംഘടനകളെയും വ്യക്​തികളെയും മറ്റുള്ളവർക്ക്​ പുരസ്​കാരത്തിനായി നിർദേശിക്കാം. ഇന്ത്യക്കാരെ മാത്രമല്ല മറ്റ്​ രാജ്യക്കാരെയും നിർദേശിക്കാം. ഇതിൽനിന്ന്​ വിദഗ്​ധരടങ്ങിയ ജൂറിയാണ്​​ ​േജതാക്കളെ തിരഞ്ഞെടുക്കുക. മൊത്തം 15 അവാര്‍ഡുകളാണ് ഖത്തറിൽ നല്‍കുന്നത്.

പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്​കാരം. braveheartsqatar@gmail.com എന്ന ​വിലാസത്തിലാണ്​ നാമനിർദേശങ്ങൾ അയക്കേണ്ടത്. ഒരാള്‍ക്ക് ഒരു സംഘടനയെയും വ്യക്തിയെയും നിർദേശിക്കാം. കോവിഡ് കാലത്ത് ചെയ്ത പ്രവര്‍ത്തനങ്ങളുടെ ചെറിയ വിവരണത്തിനൊപ്പം വിഡിയോയോ ഫോട്ടോകളോ ഉണ്ടെങ്കില്‍ അവ കൂടി നൽകണം. അയക്കുന്നയാളുടെ ഖത്തര്‍ ഐ.ഡിയുള്‍പ്പെടെ പേര് വിവരങ്ങള്‍ ചേര്‍ക്കണം. ഖത്തറിലുള്ളവര്‍ക്ക് മാത്രമേ നിർദേശങ്ങൾ നല്‍കാന്‍ പാടുള്ളൂ. ഈ മാസം 20 വരെയാണ് നാമനിർദേശങ്ങൾ നൽകാനാവുക. നവംബര്‍ 27ന് മീഡിയവണ്‍ ടി.വിയിലൂടെ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും. കേരളത്തിലെ ഭരണ, രാഷ്​ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്നാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദോഹയില്‍ ഒരുക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

വാർത്തസമ്മേളനത്തിൽ ഗൾഫ്​ മാധ്യമം –മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി, ബ്രേവ്ഹാര്‍ട്ട്സി‍െൻറ മുഖ്യ പ്രായോജകരായ മൈക്രോ ഹെല്‍ത്ത് ലബോറട്ടറി സി.ഇ.ഒ ഡോ. സി.കെ. നൗഷാദ്, ബ്യൂറോ ഇന്‍ ചാര്‍ജ് പി.സി. സൈഫുദ്ദീന്‍, മാര്‍ക്കറ്റിങ് മാനേജര്‍ നിഷാന്ത് തറമ്മേല്‍, ഇവൻറ്​ ഓര്‍ഗനൈസര്‍ സക്കീര്‍ ഹുസൈന്‍ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneCovid Relief
Next Story