ദോഹ: ചൊവ്വാഴ്ച മുതൽ ദോഹ സൂഖ് വാഖിഫിലെ കച്ചവട കേന്ദ്രങ്ങൾ തുറക്കുമെന്ന വാർത്തകൾ നിഷേധിച്ച് മാനേജ്മെൻറ ്. ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒന്നു വരെ സൂഖിലെ സ്റ്റോറുകൾ തുറക്കുമെന്ന സാമൂഹിക മാധ്യമങ്ങളിലൂടെയുള ്ള പ്രചാരണം അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണെന്ന് സൂഖ് വാഖിഫ് ഡയറക്ടർ മുഹമ്മദ് അൽ സാലിം ഖത്തർ വാർത്താ ഏജൻസിയെ അറിയിച്ചു.
വാണിജ്യ, വ്യവസായ മന്ത്രാലയത്തിെൻറ തീരുമാന പ്രകാരം സൂഖിലെ ഭക്ഷ്യ ഔട്ട്ലെറ്റുകൾ, ഫാസ്റ്റ് ഫുഡ് റെസ്റ്ററൻറുകൾ (ഹോം ഡെലിവറി ആവശ്യത്തിന് മാത്രം), ഫാർമസി എന്നിവ മാത്രമാണ് തുറക്കുക.
കോവിഡ്–19 പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതൽ നടപടികളും പാലിച്ചാണ് സൂഖിലെ ജീവനക്കാർ തൊഴിലിലേർപ്പെടുന്നത്.
കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായും വ്യാപനം തടയുന്നതിനുമായി വിവിധ മന്ത്രാലയങ്ങളും അതോറിറ്റികളും നടപ്പാക്കിയിട്ടുള്ള മുൻകരുതൽ നടപടികളെല്ലാം പാലിക്കാൻ സൂഖ് മാനേജ്മെൻറ് പ്രതിജ്ഞാബദ്ധമാണ്.