കോവിഡ്: ഖത്തറിൽ ഇന്ന് ഏഴ് മരണം, ആകെ മരണം 93
text_fieldsദോഹ: ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ച് ചികിൽസയിലായിരുന്ന ഏഴ് പേർ കൂടി വെള്ളിയാഴ്ച മരിച്ചു. ഇതോടെ ആകെ മരണം 93 ആയി. ഇതിൽ ഏഴ്പേർ മലയാളികളാണ്. ഇന്നലെ മാത്രം 1767 പേർ രോഗമുക്തരായിട്ടുണ്ട്. 65,409 പേരാണ് ആകെ രോഗമുക്തി നേടിയിരിക്കുന്നത്.
1021 പേർക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ 313501 പേർക്ക്പരിശോധന നടത്തിയേപ്പാൾ 85,462 പേർക്കാണ് ആകെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്. നിലവിലുള്ളത് 19,960 രോഗികളാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 160 പേരാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. ആകെ ആശുപത്രിയിൽ ഉള്ളത് 1157 പേരാണ്. 221 പേർ തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിൽ കഴിയുന്നു. ഇതിൽ 16 പേർ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ്. നിലവിലുള്ള രോഗികളിൽ ബാക്കിയുള്ളവർ വിവിധ സമ്പർക്കവിലക്ക് കേന്ദ്രങ്ങളിൽ ചികിൽസയിലാണ്.
ഇതുവരെ മരിച്ച മലയാളികൾ
1. അബ്ദുൽ ജബ്ബാർ (65), മുസ്ലിയാംവീട്ടിൽ, കേച്ചേരി, തൃശൂർ
2. രഹ്ന ഹാഷിം (53), ഇല്ലത്ത് സഫ മൻസിൽ, കൊയിലാണ്ടി, കോഴിക്കോട്
3. പി.കെ. സിദ്ദീഖ് (48), കാരായാപ്പു ചാങ്കിളിൻറവിട, കണ്ണാടിപ്പറമ്പ്, കണ്ണൂർ
4. സെയ്താലിക്കുട്ടി (69), കാഞ്ഞിക്കോത്ത്, പുതിയങ്ങാടി, തിരൂര്‍, മലപ്പുറം
5. മോഹനൻ (59), വടക്കൂട്ട് വേലായി, ചാവക്കാട്, തൃശൂർ
6. എം.എസ്. മുരളീധരൻ (52), വൈറ്റില ജനതാറോഡ്, എറണാകുളം
7. മൊയ്തു (70), എള്ളുപ്പറമ്പിൽ വലിയകത്ത്, കോടത്തൂർ പെരുമ്പടപ്പ്, മലപ്പുറം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.