കോവിഡ്: ഖത്തറിൽ 292 പുതിയരോഗികൾ, 303 രോഗമുക്തർ
text_fieldsദോഹ: ഖത്തറിൽ ബുധനാഴ്ച 303 പേർ കൂടി കോവിഡ് രോഗത്തിൽ നിന്ന് മുക്തരായി. 292 പേർക്ക് പുതുതായി രോഗം സ് ഥിരീകരിക്കുകയും ചെയ്തു. രണ്ടുപേർ കൂടി മരിച്ചതോടെ ആകെ മരണം 190 ആയി. ഇതുവരെ ആകെ 533995 പേർക്കാണ് പരിശോധന നടത്തിയത്.
ബുധനാഴ്ച 4706 പേർക്ക് പരിശോധന നടത്തി. നിലവിലുള്ള ആകെ രോഗികൾ 3121 ആണ്. ആകെ 1,13,938 പേർക്കാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾെപ്പടെയാണിത്. ഇതുവരെ 110627 പേർക്കാണ് രോഗം ഭേദമായിരിക്കുന്നത്.
449 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ കഴിയുന്നത്. ഇതിൽ 57 പേരെ ബുധനാഴ്ച പ്രവേശിപ്പിച്ചതാണ്. 75 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ മൂന്നുപേരെ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

