പ്രതിരോധം: രോഗീസമ്പർക്ക ശൃംഖല കണ്ടെത്തൽ പ്രധാനം
text_fieldsദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളിൽ രോഗിയുടെ സമ്പർക്ക ശൃംഖല കണ്ടെത്തുകയെന്ന നടപടിയാണ്ഖത്തർ പിന്തുടരുന്നതെന്നും കോവിഡ്–19 ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിൽ പോലും രോഗാവസ്ഥ നേരത്തെ കണ്ടെത്തുന്നതിന് ഇത് സഹായിക്കുന്നുവെന്നും പൊതുജനാരോഗ്യ മന്ത്രാലയം. വളരെ വേഗത്തിൽ പോസിറ്റീവ് കേസുകൾ കണ്ടെത്തുന്നത് കൊറോണ വൈറസ് ബാധയും രോഗ്യവ്യാപനവും തടയാൻ പ്രാപ്തമാക്കുന്നു.ഇതുവരെ 152704 കോവിഡ്–19 പരിശോധനകളാണ് ഖത്തറിൽ നടത്തിയത്. രോഗിയുടെ സമ്പർക്ക ശൃംഖല കണ്ടെത്തുന്നതിലൂടെ നിരവധി പേരിൽ രോഗം കണ്ടെത്താൻ സഹായിച്ചു. സമ്പർക്ക ശൃംഖലയിലൂടെ കണ്ടെത്തിയവരിൽ നടത്തിയ പരിശോധനയിൽ 25 പേരും കോവിഡ്–19 പോസിറ്റീവ് ആയിരുന്നു. രോഗികളിലധികം പേരും രോഗ ലക്ഷണങ്ങൾ പ്രകടപ്പിക്കുന്നവരായിരുന്നില്ല. രോഗിയുടെ സമ്പർക്ക ശൃംഖല പിന്തുടരുന്നതിലൂടെ കൃത്യമായ ആളുകളിലേക്ക് പരിശോധന എത്തുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആരോഗ്യ പ്രവർത്തകർക്ക് മുമ്പിൽ പൊതുജനങ്ങൾ കൃത്യമായ വിവരം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. രോഗവ്യാപനം സാധ്യമാകുന്ന വേഗത്തിൽ കുറക്കുന്നതിന് രോഗസംശയമുള്ളവർ പരിശോധനക്ക് വിധേയമാകണമെന്നും ആരോഗ്യ മന്ത്രാലയം വാക്സിനേഷൻ മേധാവിയും കോവിഡ്–19 കോൺടാക്ട് ട്രാക്ക് ആൻഡ് േട്രസ് ലീഡുമായ ഡോ. സുഹ ശൗഖി അൽ ബയാത് അഭ്യാർഥിച്ചു. പോസിറ്റീവ് കേസുകൾ നേരത്തെ കണ്ടെത്തുന്നത് രോഗവ്യാപനം തടയുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. രോഗിക്ക് കൃത്യ സമയത്ത് ചികിത്സ നൽകാനും അതുവഴി ഗുരുതരാവസ്ഥ ഒഴിവാക്കാനും സാധിക്കും. രോഗം പെട്ടെന്ന് കണ്ടെത്തുന്നതും കൃത്യ സമയത്തെ മികച്ച ചികിത്സയുമാണ് രാജ്യത്ത് കോവിഡ്–19 മരണ നിരക്ക് കുറക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. കോവിഡ്–19 ബാധിച്ച് മരിച്ച 15 പേരിൽ അധികവും മറ്റു അസുഖങ്ങളാൽ പ്രയാസപ്പെടുന്നവരും വൈകി ചികിത്സ തേടിയവരുമാണ്.
രോഗികളുടെ സമ്പർക്ക ശൃംഖല കണ്ടെത്തുന്നതിന് ആരോഗ്യ മന്ത്രാലയം, എച്ച്.എം.സി, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, രാജ്യത്തെ സന്നദ്ധ സംഘടനകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികളടക്കം 240 അംഗങ്ങളുള്ള മികച്ച സംഘം തന്നെയാണ് കർമരംഗത്തുള്ളത്. ഇതിന് പുറമേ രോഗത്തിെൻറ സമൂഹ വ്യാപന തോത് കണ്ടെത്തുന്നതിന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി റാൻഡം പരിശോധനയും സംഘത്തിെൻറ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. സൂപ്പർ മാർക്കറ്റുകൾ, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, പാർപ്പിട കേന്ദ്രങ്ങൾ, വിമാനത്താവളം തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നും കമ്മ്യൂണിറ്റികളിൽ നിന്നുമുള്ള ആളുകൾ ഒരുമിച്ച് കൂടുന്ന കേന്ദ്രങ്ങളിലാണ് പ്രധാനമായും റാൻഡം പരിശോധന നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
