കോവിഡ് പ്രതിരോധം: നാഷനൽ കമാൻഡ് സെൻററിന് ആരോഗ്യ മന്ത്രിയുടെ പ്രശംസ
text_fieldsനാഷനൽ കമാൻഡ് സെൻറർ (എൻ.സി.സി) ആരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി സന്ദർശിച്ചപ്പോൾ
ദോഹ: കോവിഡ്-19 പ്രതിരോധ മേഖലയിൽ മികച്ച പങ്കുവഹിച്ച നാഷനൽ കമാൻഡ് സെൻററിന് പൊതുജനാരോഗ്യ മന്ത്രിയും ദേശീയ കോവിഡ്-19 സമിതി മേധാവിയുമായ ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയുടെ പ്രശംസ. നാഷനൽ കമാൻഡ് സെൻറർ (എൻ.സി.സി) സന്ദർശനത്തിനിടയിലാണ് മന്ത്രി സെൻററിെൻറ പ്രവർത്തനങ്ങളെ പ്രശംസിച്ചത്. സെൻററിലെത്തിയ മന്ത്രി മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കോവിഡ്-19 പ്രതിരോധ മേഖലയിലും രോഗവ്യാപനം തടയുന്നതിലും മികച്ച പങ്കുവഹിച്ച ഓരോ സമിതി മേധാവികളുമായും കൂടിക്കാഴ്ച നടത്തിയ മന്ത്രി ഡോ. ഹനാൻ അൽകുവാരി, കോവിഡ്-19നെ നിയന്ത്രിക്കുന്നതിൽ നാഷനൽ കമാൻഡ് സെൻററിെൻറ പ്രവർത്തനം നിർണായകമായിരുന്നുവെന്നും ശ്ലാഘനീയമായിരുന്നുവെന്നും വ്യക്തമാക്കി.
ദേശീയ ദുരന്ത നിവാരണ ഉന്നതാധികാര സമിതി, ദേശീയ കോവിഡ്-19 സമിതി, മറ്റു മന്ത്രാലയങ്ങൾ, ഉപസമിതികൾ എന്നിവരുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിലും പ്രവർത്തനങ്ങളെയെല്ലാം ഏകോപിപ്പിക്കുന്നതിലും കേന്ദ്രം വലിയ പിന്തുണയാണ് നൽകിയത്. രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്ന കേന്ദ്രം, തങ്ങളുടെ റഫറൻസ് സെൻററായും ഇൻഫർമേഷൻ ഹബ്ബായും പ്രവർത്തിച്ചു-ഡോ. അൽ കുവാരി വിശദീകരിച്ചു.
നാഷനൽ കമാൻഡ് സെൻററിെൻറ നേതൃത്വം വഹിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിക്ക് പ്രത്യേക നന്ദി അറിയിക്കുന്നുവെന്നും കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യ പങ്കുവഹിച്ച മന്ത്രാലയങ്ങളോടും സമിതികളോടും സ്ഥാപനങ്ങളോടും ഈ സന്ദർഭത്തിൽ പ്രത്യേക കടപ്പാട് അറിയിക്കുന്നുവെന്നും അവർ വ്യക്തമാക്കി.കോവിഡ്-19 മഹാമാരിക്കാലത്ത് സമൂഹത്തിെൻറ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മുഴുവൻ സർക്കാർ ഏജൻസികളുമായും ചേർന്ന് ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടെ മേൽനോട്ടത്തിൽ നാഷനൽ കമാൻഡ് സെൻറർ 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കുമെന്നും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ അൽ കുവാരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

