Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​:...

കോവിഡ്​: കിർഗിസ്​താന്​ ഖത്തറിൻെറ സഹായം

text_fields
bookmark_border
കോവിഡ്​: കിർഗിസ്​താന്​ ഖത്തറിൻെറ സഹായം
cancel
camera_alt

കിർഗിസ്താന്​​ ഖത്തർ മെഡിക്കൽ സഹായം എത്തിച്ചപ്പോൾ

ദോഹ: കോവിഡ്​ പ്രതിരോധ നടപടികൾക്ക്​ കിർഗിസ്​താന്​ ഖത്തറിൻെറ സഹായം. ഖത്തർ ചാരിറ്റി അനുവദിച്ച വെൻറിലേറ്റർ അടങ്ങിയ മെഡിക്കൽ സഹായമാണ്​ കിർഗിസ്​താനിലേക്ക്​ അയച്ചത്​. കിർഗിസ്​താൻ വിദേശകാര്യമന്ത്രിയുടെ പ്രതിനിധിയായി എത്തിയ ആരോഗ്യവകുപ്പ്​ സഹമന്ത്രി, ഖത്തർ അംബാസഡർ ജാസിം സാലിഹ്​ അൽ ജാബിർ എന്നിവരാണ്​ സഹായം സ്വീകരിച്ചത്​.

420 ഓക്​സിജൻ ഉപകരണങ്ങൾ അടങ്ങിയ സഹായം ഏറെ വിലമതിക്കുന്നുവെന്നും ഖത്തറിന്​ നന്ദി അറിയിക്കുന്നതായും ആരോഗ്യ സഹമന്ത്രി പറഞ്ഞു. കോവിഡ്​ പ്രതിരോധത്തിലും വിവിധ മേഖലയിലെ ഉഭയകക്ഷി സഹകരണത്തിലും കിർഗിസ്​താനൊപ്പം എന്നും ഖത്തർ ഉണ്ടാവുമെന്ന്​ അംബാസഡർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsulf newscovid
Next Story