കോവിഡ് പ്രതിരോധം: അന്താരാഷ്ട്ര സമൂഹം െഎക്യപ്പെടണമെന്ന് ഖത്തർ
text_fieldsദോഹ: ആഗോള തലത്തിൽ ഭീതി പരരത്തുന്ന കോവിഡ്–19നെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര സമൂഹം ഐക്യപ്പെടണമെന്നും പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണമെന്നും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. ലോക എകണോമിക് ഫോറത്തിൽ വീഡിയോ കോൺഫെറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനുകളും മരുന്നുകളും കണ്ടുപിടിക്കുന്നതിലെ മത്സരം ഒഴിവാക്കണം. റമദാനുമായി ബന്ധപ്പെട്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി രാഷ്ട്ര ത്തെ അഭിസംബോധന ചെയ്തതും ശൈഖ് മുഹമ്മദ് ആൽഥാനി പ്രത്യേകം എടുത്തുപറഞ്ഞു.
സ്വദേശികൾക്കും വിദേശികൾക്കും സംരക്ഷണം നൽകുന്നതിൽ ഖത്തർ വിവേചനം കാണിക്കുന്നില്ല. കോവിഡ്–19െൻറ ഒന്നാം ദിനം മുതൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഒരേ പരിഗണനയും ആരോഗ്യ സുരക്ഷയുമാണ് ഖത്തർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്–19 കാലത്ത് സമൂഹത്തിെൻറ സുരക്ഷ ഉറപ്പുവരുത്തിയും രാജ്യത്തെ വ്യാപാര സംരംഭങ്ങൾക്ക് പിന്തുണ നൽകിയും ഖത്തർ വലിയ ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്. രാജ്യത്തിെൻറ സാമ്പത്തിക സന്തുലനാവസ്ഥ നിലനിർത്തുന്നതിന് ചെറുകിട–ഇടത്തരം സംരംഭങ്ങൾക്ക് മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യക്തിഗത സംരക്ഷിത സംവിധാനങ്ങളുടെ ഉൽപാദനത്തിനായി പുതിയ വ്യവസായ ശാലകൾ ആരംഭിച്ചു.
ആഴ്ചയിൽ എട്ട് ദശലക്ഷം മാസ്കുകളാണ് ഖത്തർ ഉൽപാദിപ്പിക്കുന്നത്. ഇപ്പോൾ വെൻറിലേറ്റർ നിർമാണശാല പ്രവർത്തനമാരംഭിച്ചിട്ടുമുണ്ട്. ആഴ്ചയിൽ 2000 വെൻറിലേറ്റർ വരെ നിർമിക്കാൻ സാധിക്കുമെന്നും ഖത്തറിെൻറയും വിദേശരാജ്യങ്ങളുടെയും വെൻറിലേറ്റർ ആവശ്യകത കണക്കിലെടുത്താണിതെന്നും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
