കോവിഡ് ബാധയിൽ കുറവ്, സ്ഥിരത
text_fieldsദോഹ: ഖത്തറിലെ കോവിഡ് രോഗബായിൽ കുറവും സ്ഥിരതയും കൈവന്നു. നേരത്തേ എല്ലാ ദിവസവും പുതിയ രോഗികളുടെ എണ്ണം ഏറെ കൂടുതലും രോഗമുക്തർ കുറവുമായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ തന്നെ ഇത് നേർ വിപരീതമായി മാറിയിട്ടുണ്ട്. രാജ്യത്തെ കോവിഡ്–19 പോസിറ്റീവ് കേസുകളിൽ സ്ഥിരമായ കുറവ് രേഖപ്പെടുത്തുന്നതായി ആസൂത്രണ സ്ഥിതിവിവരകണക്ക് അതോറിറ്റിയും പറയുന്നു. ഓരോ 100 കോവിഡ്–19 പരിശോധനയിലും 34 പോസിറ്റീവ് കേസുകൾ ആണ് നേരത്തേ ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ ഇത് 29 ആയിട്ടുണ്ടെന്നും അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജൂൺ 10 മുതൽ 16 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 100 കോവിഡ്–19 പരിശോധനാ കേസുകളിൽ 28.8 ആയിരുന്നു പോസിറ്റീവ് കേസുകൾ. അതേസമയം, മെയ് 20 മുതൽ 26 വരെയുള്ള ദിവസങ്ങളിലെ 100 പരിശോധനകളിൽ 38.4 കേസുകളായിരുന്നു രാജ്യത്ത് അടയാളപ്പെടുത്തിയ ഏറ്റവും ഉയർന്ന പോസിറ്റീവ് കേസുകൾ. അതിന് ശേഷം രാജ്യത്ത് കേസുകൾ കുറഞ്ഞു വരുന്നതിെൻറ സൂചനയായിരുന്നു. ജൂൺ 17 വരെ 20920 ആളുകളാണ് കോവിഡ്–19 ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 62172 പേർ രോഗമുക്തി നേടിയപ്പോൾ 82 പേർ കോവിഡ്–19 ബാധിച്ച് മരണത്തിന് കീഴടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
