ഇനി ജീവിതം കോവിഡ്–19നൊപ്പം, വേണ്ടത് കൂടുതൽ ജാഗ്രത
text_fieldsദോഹ: കോവിഡ്–19നൊപ്പമാണ് നമ്മുടെ ഇനിയുള്ള ജീവിതമെന്നും അതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ദേശീയ സാംക്രമിക രോഗ മുന്നൊരുക്ക സമിതി സഹ അധ്യക്ഷനും എച്ച്.എം.സി സാംക്രമികാരോഗ്യ വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ.
രാജ്യത്ത് കോവിഡ്–19 സ്ഥിരീകരിച്ച് മൂന്നുമാസം പിന്നിട്ടു. ഇതിനിടയിൽ രോഗവ്യാപനവും പ്രത്യാഘാതവും 75 ശതമാനം കുറക്കാൻ സാധിച്ചിട്ടുണ്ടെന്നും സമൂഹത്തിെൻറ സഹകരണത്തിനും പ്രതിരോധ–മുൻകരുതൽ ശ്രമങ്ങൾക്കും ബോധവൽകരണത്തിനും ഈ സാഹചര്യത്തിൽ നന്ദി അറിയിക്കുകയാണെന്നും ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ ദിവസമാണ് അദ്ദേഹം പറഞ്ഞത്. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ പുതിയ േപ്രാട്ടോകോൾ പ്രകാരം നൂറുക്കണക്കിന് കോവിഡ്–19 രോഗികളെ 14 ദിവസത്തിന് ശേഷം രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ വീടുകളിലേക്ക് തിരിച്ചയക്കുന്നുണ്ട്.
പിന്നീട് ഇവർ ആരോഗ്യ വിദഗ്ധരുടെ നിർദേശങ്ങൾ പാലിച്ച് വീടുകളിൽ ഏഴ് ദിവസത്തെ സമ്പർക്ക വിലക്കിൽ ഇരിക്കും. രോഗലക്ഷണങ്ങളില്ലെങ്കിലോ നേരിയ രോഗലക്ഷണങ്ങളുള്ളവരെയോ 14 ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്നും സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ പുതിയ േപ്രാട്ടോകോൾ അനുവദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പേർ കോവിഡ്–19 ബാധിച്ച് രാജ്യത്ത് മരിച്ചുവെങ്കിലും ഇപ്പോഴും ലോകത്ത് കുറഞ്ഞ കോവിഡ്–19 മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ മുന്നിൽ തന്നെയാണ്. മാറാവ്യാധികളുള്ളവരെയും പ്രായമേറിയവരെയും കോവിഡ്–19ൽ നിന്നും സംരക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ നാം നൽകിയിട്ടുണ്ട്. കിടത്തി ചികിത്സിക്കുന്നതിന് മതിയായ കിടക്കകളും ഡോക്ടർമാരും നഴ്സുമാരുമടങ്ങിയ മെഡിക്കൽ സംഘവും മരണ നിരക്ക് കുറക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
ഇതോടൊപ്പം വൈറസിനെ പ്രതിരോധിക്കുന്നതിന് പര്യാപ്തമായ മരുന്നുകളും ആധുനിക ചികിത്സാരീതിയും എടുത്തു പറയേണ്ടതാണ്. ഗബാധിതരിലധികവും യുവാക്കളാണ്. പ്രതിരോധശേഷി കൂടുതലുള്ളതിനാൽ പെട്ടെന്നുള്ള രോഗമുക്തി നേടാൻ ഇവർക്ക് സാധിക്കുന്നു. ചില കേസുകൾ മാത്രമാണ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടി വന്നത്. കോവിഡ്–19മായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നീക്കുന്നുണ്ടെങ്കിലും പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ ജാഗ്രത കാണിക്കണം. റമദാനിലും ഈദ് അവധി ദിവസങ്ങളിലും ചിലർ സാമൂഹിക അകലം പാലിക്കാതിരുന്നത് രോഗവ്യാപന നിരക്ക് വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. അവരിൽ ചിലരെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുമുണ്ട്.ഒരാൾക്ക് മൂന്നു പേരിലേക്ക് വരെ വൈറസിനെ കൈമാറാൻ ശേഷിയുണ്ട്. ആ മൂന്ന് പേർ അടുത്ത ഒമ്പത് പേരിലേക്കും വൈറസിനെ കൈമാറും. അതിനാൽ രോഗബാധിതർ സമ്പർക്ക വിലക്കിലിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിെൻറ പ്രാധാന്യവും നാം ശ്രദ്ധിക്കണം. അങ്ങനെ നമ്മുടെ ജാഗ്രതയിൽ വൈറസിനെ ഒരാളിലേക്ക് ഒതുക്കാൻ സാധിക്കും.
നിയന്ത്രണങ്ങളിൽ ഇളവുള്ളപ്പോൾ കൂടുതൽ ശ്രദ്ധ വേണം
രാജ്യത്തെ വ്യാപാര വ്യവഹാരങ്ങളെല്ലാം ഘട്ടമായി പുനരാരംഭിച്ച് കൊണ്ടിരിക്കുകയാണ്. ഇനിയുള്ള സാമൂഹിക ജീവിതവും ഇടപെടലും കൂടുതൽ വിവേക പൂർണമായിരിക്കണം. സാമൂഹിക അകലം, മാസ്ക് ധരിക്കുക, ശുചിത്വം എന്നിവയെല്ലാം പാലിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
നേരത്തെ നിർദേശം നൽകിയത് പോലെ, വളരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീട് വിട്ടിറങ്ങാതിരിക്കുക. പ്രത്യേകിച്ച് 60 തികഞ്ഞവരും മാറാവ്യാധികളുള്ളവരും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം.
രാജ്യത്തെ നിയന്ത്രണങ്ങൾ കുറച്ചു കൊണ്ട് വരുന്നതിൽ ഇഹ്തിറാസ് ആപ്പ് വലിയ പങ്ക് വഹിക്കുന്നുണ്ട്. സമൂഹത്തിെൻറ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലും ഇഹ്തിറാസ് ആപ്പിെൻറ പങ്ക് വലുതാണ്. മഹാമാരിക്കെതിരെ പോരാടുന്നതിലും സാധാരണ ജനജീവിതം തിരികെ കൊണ്ടു വരുന്നതിലും സാങ്കേതികവിദ്യയുടെ പങ്കിനുള്ള ഉദാഹരണം കൂടിയാണ് ഇഹ്തിറാസ് ആപ്പ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.