കോവിഡ് പ്രതിരോധം: രോഗീസമ്പർക്കം കണ്ടെത്തലിനും പരിശോധനക്കും പ്രാധാന്യം
text_fieldsദോഹ: രാജ്യത്തിെൻറ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് രോഗികളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തലി(കോൺടാക്ട് േട്രസിംഗ്)ലും പരിശോധനയിലുമാണെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി. കോൺടാക്ട് േട്രസിങ്ങും അതുവഴി സമ്പർക്ക വിലക്ക്, പരിശോധന, ചികിത്സ എന്നിവയാണ് വൈറസ് വ്യാപന ശൃംഖല പൊട്ടിക്കുന്നതിൽ മുഖ്യപങ്ക് വഹി
ക്കുന്നത്. ഖത്തറിൽ കോവിഡ്-19 മരണനിരക്ക് കുറക്കുന്നതിന് ഇത് സഹായിച്ചിട്ടുണ്ട്. ലോകാടിസ്ഥാനത്തിൽ ഏറ്റവും കുറവ് മരണനിരക്ക് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലൊന്ന് ഖത്തറാണ്. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ലോകാരോഗ്യ സംഘടനക്ക് നൽകിയ വിശദീകരണത്തിനിടെയാണ് മന്ത്രി ഡോ. അൽ കുവാരി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുവരെ 1,04,435 പേരിൽ പരിശോധന നടത്തി. കോൺടാക്ട് േട്രസിങ് വഴി പരിശോധന നടത്തിയതു മൂലം കൂടുതൽ കേസുകൾ രേഖപ്പെടുത്താൻ സഹായിച്ചു. കോവിഡ്-19 രോഗവ്യാപനം തടയുന്നതിന് മാത്രമല്ല, രോഗം സ്ഥിരീകരിക്കപ്പെട്ടവർക്ക് വളരെ നേരത്തേ തന്നെ മികച്ച ചികിത്സ നൽകാനും ഇത് ഗുണകരമായി. ഇക്കാരണത്താൽ രാജ്യത്ത് കോവിഡ്-19 രോഗികളുടെ എണ്ണം ഏറെ റിേപ്പാർട്ട് ചെയ്യപ്പെട്ടുവെന്നും അവർ ചൂണ്ടിക്കാട്ടി. ലോകത്ത് മരണ നിരക്ക് കുറവ് ഖത്തറിലാണ്. വളരെ കുറച്ച് കോവിഡ്-19 പോസിറ്റിവ് കേസുകളിൽ മാത്രമാണ് തീവ്ര പരിചരണം ആവശ്യമായി വരുന്നത്. 91 ശതമാനം രോഗികളിലും നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്. എട്ടു ശതമാനം രോഗികളാണ് ആശുപത്രിയിലുള്ളത്. ഒരു ശതമാനം രോഗികളെ മാത്രമാണ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
കോവിഡ്-19 മൂലം 12 മരണം മാത്രമാണ് ഖത്തറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ തന്നെ ഭൂരിഭാഗം കേസുകളിലും മറ്റു രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവരായിരുന്നു. അന്താരാഷ്ട്ര തലത്തിലും കോവിഡ്-19നെതിരായ പോരാട്ടത്തിൽ വലിയ പങ്കു വഹിക്കാൻ ഖത്തറിനായിട്ടുണ്ട്. ചൈന, ഇറാൻ, ഇറ്റലി, സ്പെയിൻ, അമേരിക്ക, ലബനാൻ, തുനീഷ്യ, അൽജീരിയ, റുവാണ്ട, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേക്ക് അടിയന്തര മെഡിക്കൽ സഹായം എത്തിക്കാൻ ഖത്തറിന് സാധിച്ചു. ഫലസ്തീനികൾക്കായി ഗസ്സയിലേക്ക് സാമ്പത്തിക പിന്തുണയും ജോർഡൻ, സിറിയ, ലബനാൻ എന്നിവിടങ്ങളിലെ അഭയാർഥികൾക്കായി പ്രത്യേക സഹായവും ഖത്തർ നൽകി -മന്ത്രി വിശദീകരിച്ചു.കോവിഡ്-19 ചികിത്സക്ക് മാത്രമായി രണ്ട് പുതിയ ആശുപത്രികളടക്കം (മിസൈദ്, റാസ് ലഫാൻ) അഞ്ച് ആശുപത്രികളാണ് അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ ഖത്തർ പ്രവർത്തിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടന ഉൾപ്പെടെ പ്രാദേശിക, മേഖലാ, അന്തർദേശീയ സംഘടനകളുമായി ചേർന്നും കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഖത്തർ പങ്കാളിയാണ്.
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികളെ സമ്പർക്ക വിലക്കിൽ പാർപ്പിക്കുന്നതിനായി 30,000 കിടക്കകളാണ് സജ്ജമാക്കിയത്.
സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മുൻകരുതൽ നടപടികൾ, വിവിധ ഭാഷകളിലായുള്ള ബോധവത്കരണ കാമ്പയിനുകൾ എന്നിവയെല്ലം കോവിഡ്-19 പ്രതിരോധ ശ്രമങ്ങളുടെ ഭാഗമാണെന്നും ലോകാരോഗ്യ സംഘടനക്ക് നൽകിയ വിശദീകരണത്തിൽ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ അൽ കുവാരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
