ആശ്വാസം: 90 ശതമാനം രോഗികളും സുഖം പ്രാപിക്കുന്നു
text_fieldsദോഹ: രാജ്യത്തെ കോവിഡ്–19 രോഗികളിൽ 90 ശതമാനം പേരും വേഗത്തിൽ സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും പുതിയ രോഗലക്ഷണ ങ്ങൾ പ്രകടിപ്പിക്കുന്നില്ലെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ. ലഘു ചികിത്സയിലൂടെ തന്നെയാണ് ഇവർ രോഗമുക്തി നേടുന് നത്. പൂർണമായും രോഗമുക്തി നേടിയതിന് ശേഷം വീണ്ടും രോഗബാധിതരാകുന്നത് അപൂർവമാണ്. സാംക്രമികരോഗ പ്രതിരോധ പര ിപാടി മേധാവി ഡോ. അൽ മുബഷിർ അബൂബക്കർ അബ്ദുവാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ഖത്തർ ടി വിക്ക് നൽകിയ അഭിമുഖത്തിൽ സ ംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗബാധിതരായ
വയോജനങ്ങളും ആസ്തമ പോലെയുള്ള മാറാവ്യാധികളുള്ളവരും പുകവലിക്കുന്നവരും പൂർണമായും സുഖം പ്രാപിക്കാൻ ദീർഘകാലമെടുക്കും.
ശ്വാസകോശ സംബന്ധിയായ അസുഖങ്ങളുള്ളവും രോഗപ്രതിരോധ ശേഷി കുറഞ്ഞവരുമായ വളരെ കുറച്ച് കോവിഡ് ബാധിതർക്ക് മാത്രമാണ് തീവ്ര പരിചരണം ആവശ്യം. ഇവർക്ക് പൂർണമായും രോഗം ഭേദമാകാൻ കൂടുതൽ സമയമെടുക്കും.
ഇവരിൽ രോഗം ഭേദമായാലും വൈറസിെൻറ സാന്നിദ്ധ്യം ഉണ്ടാകാനിടയുണ്ട്. രോഗ പ്രതിരോധശേഷിയുടെ കുറവാണിതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കോവിഡ്–19 രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണം. മുൻകരുതലുകൾ സ്വീകരിക്കണം. ചികിത്സക്കായി മാറുന്നതിന് മുമ്പ് സ്വയം സമ്പർക്ക വിലക്കിൽ പോകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പൊതുജനങ്ങളോടാവശ്യപ്പെട്ടു. രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ആശങ്കപ്പെടുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല. ആശങ്കപ്പെട്ടാൽ അത് അവരുടെ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കും.
കോവിഡ്–19 രോഗികൾക്ക് മതിയായ മാനസിക പിന്തുണ നൽകുന്നതിൽ കുടുംബാംഗങ്ങളും മറ്റും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ഡോ. അബ്ദു
പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
