ശുചീകരണവും അണുനശീകരണവും തകൃതി
text_fieldsദോഹ: കോവിഡ് പ്രതിരോധനടപടികൾ ഊർജിതമാക്കി അധികൃതർ. ഇതിെൻറ ഭാഗമായി വിവിധ മുനിസിപ്പാലിറ്റികളുടെയും പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറയും നേതൃത്വത്തിൽ ശുചീകരണ, അണുനശീകരണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നു. ഇതിനകം അടച്ച ഇന്‍ഡസ്ട്രിയൽ ഏരിയ ഒന്ന് മുതല്‍ 32 വരെ മുനിസിപ്പിലാറ്റി പരിസ്ഥിതി മന്ത്രാലയം അണുമുക്തമാക്കി. പ്രാദേശിക കാര്‍ഷിക കമ്പനികളുമായി സഹകരിച്ച് ദോഹ മുനിസിപ്പാലിറ്റിയിലുടനീളം പ്രധാന സ്ഥലങ്ങള്‍ അണുമുക്തമാക്കുന്നതിനുള്ള കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. കോവിഡ്-19 വ്യാപനം തടയാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് അണുമുക്ത കാമ്പയിന് തുടക്കമിട്ടതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഷെറാട്ടണ്‍ പബ്ലിക് പാര്‍ക്ക്, മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം കെട്ടിടങ്ങള്‍, ശൂറാ കൗണ്‍സില്‍ കെട്ടിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളാണ് അണുമുക്തമാക്കിയത്.
സൂഖ് വാഖിഫിലും അണുമുക്ത നടപടികള്‍ സ്വീകരിച്ചു. നടപ്പാതകള്‍, വാതിലുകള്‍, വാണിജ്യസ്ഥാപനങ്ങളുടെ ജാലകങ്ങള്‍, ശൗചാലയങ്ങള്‍, സൂഖ് വാഖിഫിെൻറ മറ്റു പ്രധാന മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളാണ് അണുമുക്തമാക്കിയത്.ഫസ്റ്റ് അഗ്രികൾചറല്‍ കമ്പനി, എ.ജി മിഡില്‍ ഈസ്റ്റ് അഗ്രികൾചറൽ കമ്പനി, സിദ്റ അഗ്രികൾചറല്‍ കമ്പനി, യൂറോപ്യന്‍ അഗ്രികൾചറൽ കമ്പനി, അല്‍ അഡെകര് അഗ്രികൾചറല്‍ കമ്പനി എന്നിവ മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിെൻറ അണുനാശിനി കാമ്പയിനില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
