ആരോഗ്യനിയമ ലംഘനം: 20 സ്ഥാപനങ്ങൾ അടപ്പിച്ചു
text_fieldsദോഹ: ആരോഗ്യ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ദോഹയിലേയും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേ യും 20 ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ ദോഹ മുന്‍സിപ്പാലിറ്റി അടപ്പിച്ചു. അഞ്ച് മുതല്‍ 30 ദിവസം വരെയാണ് ഔട്ട്ലെറ്റുകള് അടപ്പിച്ചതെന്ന് മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. 762 ഭക്ഷണ വിതരണ കേന്ദ്രങ്ങളാണ് ദോഹ മുന്‍സി പ്പാലിറ്റിയിലെ ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിച്ചത്.33 ലംഘനങ്ങളാണ് കണ്ടെത്തിയത്.
ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന വാഹനങ്ങളും അധികൃതര്‍ പരിശോധിച്ചു. ആഴ്ച മുഴുവനും രാവിലെ അഞ്ച് മുതല്‍ 10 വരെ ആറ് ഇന്‍സ്പെക്ടര്‍മാരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ഭക്ഷണത്തിൻെറ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നിര്‍വഹിച്ചു.
മാസ്ക് ധരിക്കുക, കയ്യുറ ഉപയോഗിക്കുക, വ്യക്തി ശുചിത്വം പാലിക്കുക തുടങ്ങി കടകളിലെ റഫ്രിജറേറ്ററുകളുടെ താപനില ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിച്ചു. ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റുകളും പരിശോധനക്ക് വിധേയമാക്കി. ഉംസലാല്‍ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിരീക്ഷണ വിഭാഗം രണ്ട് ഭക്ഷണ വിതരണ ഔട്ട്ലെറ്റുകള് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് അടപ്പിച്ചു. അല്‍ മസ്റൂഅയിലെ ശൈത്യകാല പച്ചക്കറി മാര്‍ക്കറ്റിലും അറവുശാലയിലും പരിശോധന നടത്തി.
മാസ്ക്, കയ്യുറ എന്നിവ ധരിക്കുന്നതിെൻറയും തല മറക്കുന്നതിെൻററയും പ്രാധാന്യവും കടകള്‍ക്കകത്തേക്ക് ഉപഭോക്താക്കളെ കയറ്റുന്നത് പരിമിതപ്പെടുത്തേണ്ടതിൻെറ ആവശ്യകതയും കാമ്പയിനില്‍ വിശദീകരിച്ചു. രാജ്യത്ത് ഭക്ഷണസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് നിലവിൽ പ്രവർത്തിക്കുന്നതിന് തടസമില്ല. എന്നാൽ ഇവർ നിർദേശങ്ങൾ കർശനമായി പാലിക്കണം. മിക്ക കടകളിലും നിലവിൽ ഉപഭോക്താക്കൾക്കായി പ്രത്യേക സജ്ജീകരണങ്ങൾ തെന്ന ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ ഒന്നര മീറ്റർ അകലംപാലിച്ച് മാത്രമേ വരി നിൽക്കാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
