കോവിഡ് വേഗത്തിൽ പരിശോധിക്കാനുള്ള പുതിയ ഉപകരണം വരുന്നു
text_fieldsദോഹ: കോവിഡ് -19 പരിശോധന വേഗത്തില്‍ നിര്‍വഹിക്കാനാവുന്ന പുതിയ ഉപകരണം പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിക്കുന്നു. സ്വയം പ്രവര്‍ത്തിക്കുന്ന യന്ത്രത്തിലൂടെ പ്രതിദിനം 2000 പരിശോധന നിര്‍വഹിക്കാനാവും. ഈ ഉപകരണം വഴി ഏതാനും മണിക്കൂറുകള്‍ക്കകംതന്നെ പരിശോധന ഫലം ലഭ്യമാവുകയും ചെയ്യുമെന്ന് പൊതുജനാരോഗ്യ ഡയറക്ടര്‍ ശൈഖ് ഡോ. മുഹമ്മദ് ആൽഥാനി പറഞ്ഞു. ഖത്തര്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച ‘വിഷ്’ഓൺലൈൻ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഗൾഫ് ടൈംസ്’ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവില്‍ ഖത്തര്‍ 8500ലേറെ പരിശോധനകളാണ് നിര്‍വഹിച്ചത്. കോവിഡ്-19മായി ബന്ധപ്പെട്ട് ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ പരിശോധ നടത്തിയ രാജ്യങ്ങളില്‍ രണ്ടാമത്തേയോ മൂന്നാമത്തേയോ സ്ഥാനമാണ് ഖത്തറിനുള്ളത്. ഏറ്റവും മികച്ച രീതിയിലാണ് ഖത്തറില്‍ കോവിഡ്-19 പരിശോധന നടക്കുന്നത്. ഇപ്പോഴത്തെ പരിശോധനാ രീതികള്‍ പ്രകാരം ആദ്യത്തെ പരിശോധനക്ക് മൂന്നോ നാലോ മണിക്കൂറുകള്‍ എടുക്കുന്നുണ്ട്. ഫലങ്ങള്‍ പുറത്തുവിടാന്‍ ചുരുങ്ങിയത് എട്ടു മണിക്കൂര്‍ സമയമെങ്കിലും ആകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ഉപകരണം ഉപയോഗിക്കുന്നതോടെ പരിശോധനകള്‍ വേഗത്തില്‍ നിര്‍വഹിക്കാനാവുമെന്ന് മാത്രമല്ല ഫലവും വേഗത്തില്‍ ലഭ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഖത്തര്‍ വെയില് കോര്‍നല്‍ മെഡിസിനിലെ ഹെല്‍ത്ത് കെയര്‍ പോളിസി ആൻഡ് റിസര്‍ച് പ്രഫ. ഡോ. ലയ്ത്ത് അബുറദ്ദാദ്, ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റി റിസര്‍ച് സെൻറര്‍ ഫോര്‍ ഇസ്ലാമിക് ലെജിസ്ലേഷന് ആൻഡ്എത്തിക്സിലെ (സിലെ) മെത്തഡോളജി ആൻഡ് എത്തിക്സ് അസി. പ്രഫസര്‍ ഡോ. മുതാസ് അല്‍ഖാതിബ്, സിലെ ഇസ്ലാം ആൻഡ് ബയോമെഡിക്കല്‍ എത്തിക്സ് പ്രഫ. ഡോ. മുഹമ്മദ് ഗാലി എന്നിവരും സെമിനാറില്‍ പങ്കെടുത്തു.മുന്‍ അനുഭവങ്ങള്‍ വെച്ച് ശാസ്ത്രജ്ഞര്‍ കാര്യങ്ങള്‍ പ്രവചിക്കുകയാണ് പതിവെന്ന് ഡോ. അബു റദ്ദാദ് പറഞ്ഞു. പലപ്പോഴും ഇത്തരം പ്രവചനങ്ങള്തന്നെയാണ് യാഥാര്‍ഥ്യവുമായി അടുത്തുവരാറുള്ളത്. പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും ശരിയായി വരണമെന്നില്ലെങ്കിലും യാഥാര്‍ഥ്യവുമായി വളരെ അടുത്തു നില്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എച്ച്1എന്‍1െൻറ കാര്യത്തില്‍ അതു സംഭവിച്ചിട്ടുണ്ട്. ഈ മാതൃകകളൊന്നും കേവലം ഊഹങ്ങളോ തെറ്റായതോ അല്ല. പല വ്യാഖ്യാനങ്ങളുമുണ്ടാകുമെന്നും അവയെല്ലാം ശരിയായ രീതിയിലാക്കാനാണ് ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മതിയായ അകലം പാലിക്കുകയെന്ന നയം ജനങ്ങള്‍ സ്വീകരിച്ചാല്‍ തന്നെ കോവിഡ്-19 വലിയ രീതിയില്‍ നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരും തങ്ങള്‍ ബന്ധപ്പെടുന്നത് 60 ശതമാനം കുറച്ചാല്‍ കോവിഡ്-19 പെട്ടെന്നുതന്നെ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
