ദോഹ: കോവിഡ് ആശങ്കയുണ്ടാക്കിയിട്ടുണ്ടെങ്കിലും വീട്ടിലെ കുട്ടികളോട് രോഗത്തിെൻ റയും നിലവിലെ സാഹചര്യത്തിെൻറയും ഗൗരവം ബോധ്യപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ. രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളൊക്കെ പൂട്ടിയതിനാൽ കുട്ടികളെല്ലാം വീട്ടിൽതന്‍ നെയുണ്ടാവും. അവരെ പനി, ജലദോഷം എന്നിവ ഉള്ളവരുമായും പുറത്തുള്ളവരുമായും സമ്പർക്കം അനുവദിക്കരുത്. കുട്ടികൾ മറ്റുള്ളവർക്കൊപ്പം കൂട്ടുകൂടാൻ കൂടുതൽ താൽപര്യം കാണിക്കും. ചില സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾ നൽകുന്നുണ്ട്. പാഠഭാഗങ്ങൾ വീട്ടിലിരുന്ന് മാതാപിതാക്കൾ തന്നെ പഠിപ്പിക്കണം. കോവിഡിനെ കുറിച്ച് കുട്ടികളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാമെന്ന് ഖത്തര്‍ ഫൗണ്ടേഷന് കീഴിലെ സിദ്റ മെഡിസിന് ചില്‍ഡ്രന്‍ ആൻഡ് അഡോളസെൻറ് മെൻറല്‍ ഹെല്‍ത്ത് നിർദേശം നൽകി.
കുട്ടികള്‍ ഇക്കാര്യങ്ങൾ അറിയാൻ മാതാപിതാക്കളെയാണ് ആശ്രയിക്കുന്നത്. കുട്ടികളുടെ ചോദ്യങ്ങളോട് ഗുണപരമായി പ്രതികരിക്കണം. തുറന്ന ചര്‍ച്ചകളിലൂടെ പഠിക്കാനും മനസ്സിലാക്കാനുമുള്ള അവസരം നൽകണം. കുട്ടികളുടെ സുരക്ഷിതത്വം രക്ഷിതാവിെൻറ ഉത്തരവാദിത്തമാണ്. എല്ലാ വിവരങ്ങളും പങ്കുവെക്കാന്‍ സാധിക്കില്ലെങ്കിലും പുതിയതും പ്രധാനപ്പെട്ടതുമായ കാര്യങ്ങള്‍ കുട്ടികളെ അറിയിക്കണം.
ആശങ്കയുണര്‍ത്തുന്ന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഭയം, ആകുലത, ദേഷ്യം, സ്കൂളില്ലാത്തതിനാലുള്ള സന്തോഷം എന്നിവയെല്ലാം ഉള്‍പ്പെടുന്ന സമ്മിശ്ര വികാരമാണ് അവർക്കുണ്ടാവുക. അതു തരണംചെയ്യാന്‍ പ്രാപ്തരാക്കണം. ഇത്തരം സാഹചര്യങ്ങള്‍ ചില നേരങ്ങളിൽ സ്വാഭാവികമാണെന്നും മനസ്സിലാക്കിക്കൊടുക്കണം. കുട്ടികൾ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് നിരീക്ഷിക്കണം. പ്രതിദിന ഷെഡ്യൂള്‍ എഴുതിച്ച് വീട്ടില്‍ പതിക്കണം. കുട്ടികള്‍ക്ക് അവരുടെ സംശയങ്ങള്‍ ചോദിക്കാനുള്ള സമയം അനുവദിക്കണം. കൈകള്‍ വൃത്തിയായി കഴുകുന്നത് ഉൾപ്പെടെ വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട പാഠങ്ങള്‍ പഠിപ്പിക്കണം.ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ വായ മൂടാൻ ശീലിപ്പിക്കണം. കൈകള്‍ കഴുകേണ്ട രീതി പഠിപ്പിക്കണം. കൈകൾകൊണ്ട് കണ്ണുകൾ, മൂക്ക്, വായ എന്നിവ സ്പർശിക്കരുതെന്ന് പറഞ്ഞുകൊടുക്കണം. മറ്റുള്ളവരോട് പെരുമാറേണ്ട രീതികളെ കുറിച്ച് പറഞ്ഞു കൊടുക്കാനും ഈ അവസരം വിനിയോഗിക്കാം. കോവിഡ് 19മായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ വിശ്വാസ്യ യോഗ്യമായ സ്രോതസ്സുകള്‍ മാത്രം ആശ്രയിക്കണം. ഇതിനായി പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 16000 നമ്പറിലേക്ക് വിളിക്കുകയോ ചെയ്യാം.