കോവിഡ്: അഞ്ച് രാജ്യക്കാർക്ക് കൂടി ഖത്തറിൽ യാത്രാവിലക്ക് ദോഹ: കോവിഡ് വൈറസിനെത്തുടർന്ന് ഇറ്റലി, ഫ്രാൻസ്, ജർമനി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാർച്ച് 15 മുതൽ ഖത്തറിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി.
എന്നാൽ, ഈ രാജ്യക്കാരായ ഖത്തർ വിസയുള്ളവർക്ക് ഇത് ബാധകമല്ല. ഇത്തരക്കാർ ഖത്തറിൽ വന്ന് 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ കഴിയണം. സുഡാൻ സ്വദേശികളായ എല്ലാവർക്കും യാത്രാവിലക്കുണ്ട്.