കോവിഡ് പ്രോട്ടോകോൾ ലംഘനം: 205 പേർക്കെതിരെ നടപടി
text_fieldsദോഹ: കോവിഡ് പ്രോേട്ടാകോൾ ലംഘനത്തിൻെറ പേരിൽ ഖത്തറിൽ തിങ്കളാഴ്ച 205 പേർക്കെതിരെ നടപടി സ്വീകരിച്ചു.203 പേർക്കെതിരെ മാസ്ക് ധരിക്കാത്തതിനാണ് നടപടി.ഒരാൾ ഇഹ്തിറാസ് ആപ്ലിക്കേഷൻ സൂക്ഷിക്കാത്തതിനാണ് കുരുക്കിലായത്.
പരിധിയിൽ കൂടുതൽ യാത്രക്കാരുമായി സഞ്ചരിച്ചതിന് ഒരു ഡ്രൈവർക്കെതിരെയും നടപടി സ്വീകരിച്ചു.ഡ്രൈവർ ഉൾപ്പെടെ പരമാവധി നാലുപേർക്ക് മാത്രമേ ഒരു വാഹനത്തിൽ സഞ്ചരിക്കാൻ പാടുള്ളൂ എന്നാണ് നിർദേശം.രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നതിനിടെ ആളുകൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

