സ്വകാര്യ മേഖലയിലെ പ്രവൃത്തിസമയം പരിമിതപ്പെടുത്തിയത് പിൻവലിച്ചു
text_fieldsദോഹ: കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി രാജ്യത്ത് സ്വകാര്യമേഖലയിലെ ജീവനക്കാരുടെ പ്രവൃത്തിസമയത്തിൽ വരുത്തിയ ക്രമീകരണം പിൻവലിച്ചു. പുതിയ മന്ത്രിസഭ തീരുമാനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും.പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ വിഡിയോകോൺഫറൻസ് വഴി ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. രാജ്യത്തുനിന്നും കോവിഡ്-19 നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കുന്നതിെൻറ ഭാഗമായാണ് സ്വകാര്യ മേഖലയിലെ പ്രവൃത്തിസമയം പുനർനിശ്ചയിച്ച് മന്ത്രിസഭ തീരുമാനമെടുത്തിരിക്കുന്നത്. മന്ത്രിസഭ യോഗത്തിനുശേഷം നീതിന്യായ മന്ത്രിയും കാബിനറ്റ് സഹമന്ത്രിയുമായ ഡോ. ഇസ്സ ബിൻ സഅദ് ജഫാലി അൽ നഈമിയാണ് ഇക്കാര്യം പുറത്തുവിട്ടത്. സെൻട്രൽ മുനിസിപ്പൽ കൗൺസിൽ സംഘാടനവുമായി ബന്ധപ്പെട്ട 1998ലെ 12ാം നമ്പർ നിയമവ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിയമ ഭേദഗതി സംബന്ധിച്ച ശൂറാ കൗൺസിൽ നിർദേശങ്ങൾ യോഗത്തിൽ മന്ത്രിസഭ ചർച്ച ചെയ്തു.
ഖത്തറും യു.എൻ.ഡി.പിയും ചേർന്നുള്ള ജൂനിയർ പ്രഫഷനൽ േപ്രാഗ്രാമിന് പിന്തുണ നൽകുന്ന കരാറിന് മന്ത്രിസഭ അംഗീകാരം നൽകുന്നതിനാവശ്യമായ നടപടികൾ യോഗത്തിൽ സ്വീകരിച്ചു. കൂടാതെ ഖത്തറും ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രീൻ േഗ്രാത്തും തമ്മിലുള്ള കരാറിനും ഖത്തറും എൽസാൽവദോറും തമ്മിലുള്ള ആരോഗ്യമേഖല സഹകരണം മുൻനിർത്തിയുള്ള ധാരണപത്രത്തിനും മന്ത്രിസഭ അംഗീകാരം നൽകി.
കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ രണ്ടാം ഘട്ടം ജൂലൈ ഒന്നുമുതൽ തുടങ്ങിയിട്ടുണ്ട്. ഈഘട്ടത്തിൽ പരിമിതശേഷിയിൽ മതിയായ സുരക്ഷാ മുൻകരുതൽ ഒരുക്കി കൂടുതൽ പള്ളികൾ അഞ്ചു നേരവും പ്രാർഥനക്കായി തുറന്നു. പൊതുസ്വകാര്യ ഇടങ്ങളിലെ ഒത്തുചേരലുകളിൽ അഞ്ചു പേരിൽ കൂടുതൽ പേർ പാടില്ല. മതിയായ സുരക്ഷാ മുൻകരുതലുകളോടെ തൊഴിലിടങ്ങളിൽ 50 ശതമാനം തൊഴിലാളികളാകാം. 50 ശതമാനം ജീവനക്കാർക്ക് ഓഫിസുകളിലെത്തി ജോലി ചെയ്യാം. എല്ലാ പാർക്കുകളും ബീച്ചുകളും കോർണിഷുകളും പൊതുജനങ്ങൾക്കായി തുറന്നിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാൽ, കുട്ടികളുടെ കളിസ്ഥലങ്ങൾ തുറക്കില്ല.
തുറസ്സായ സ്ഥലങ്ങളിലും വലിയ ഹാളുകളിലും കായിക താരങ്ങൾക്ക് പരിശീലനങ്ങളിലേർപ്പെടാം.സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനശേഷി 60 ശതമാനമാക്കി ഉയർത്തി. പരിമിതമായ ശേഷിയിൽ റസ്റ്റാറൻറുകൾ വീണ്ടും തുറന്നുപ്രവർത്തിക്കാം. ഇതുസംബന്ധിച്ച് കൂടുതൽ മാർഗനിർദേശങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കും. പരിമിതമായ സമയത്തിലും ശേഷിയിലും മ്യൂസിയങ്ങളും ലൈബ്രറികളും പ്രവർത്തനം പുനരാരംഭിക്കും. നിയന്ത്രണങ്ങൾ നീക്കുന്നുണ്ടെങ്കിലും ആളുകൾ ജാഗ്രത കൈവിടരുതെന്ന് അധികൃതർ പറയുന്നു. മാസ്ക് ധരിച്ചുമാത്രമേ പുറത്തിറങ്ങാവൂ. ഇഹ്തിറാസ് ആപ്പിൽ പച്ചവർണമുള്ളവർക്കു മാത്രമേ പൊതുസ്ഥലങ്ങളിൽ പ്രവേശനമുണ്ടാകൂ.രണ്ടാംഘട്ടം നിയന്ത്രണം നീക്കുേമ്പാൾ പൊതു, സ്വകാര്യ ഇടങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ ആളുകൾ ഒത്തുചേരാൻ പാടില്ലെന്ന് ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി നേരത്തേ നിർദേശം നൽകിയിട്ടുണ്ട്. ജൂൺ 15 മുതൽ നിയന്ത്രണം നീക്കുന്നതിെൻറ ഒന്നാംഘട്ടം ആരംഭിച്ചിരുന്നു. ഈ ഇളവുകൾക്കിടയിൽ പലരും കോവിഡ് സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് അധികൃതർ പറയുന്നത്. സ്വദേശികൾക്കിടയിൽ കുടുംബസന്ദർശനങ്ങളും മജ്ലിസ് ഒത്തുചേരലുകളും ഏറെ ഉണ്ടായി. പ്രഫഷനലുകൾക്കിടയിൽ മതിയായ സുരക്ഷാ മുൻകരുതലുകളില്ലാതെയുള്ള കൂടിച്ചേരലുകളുമുണ്ടായി.
ഇവ കാരണം രോഗവ്യാപനമുണ്ടായതായി കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ലെന്ന പുതിയ നിർദേശം വന്നിരിക്കുന്നത്. നേരത്തേ 10 പേരിൽ കൂടുതലായിരുന്നതാണ് ഇപ്പോൾ അഞ്ചാക്കി കുറച്ചിരിക്കുന്നത്. അതേസമയം, കോവിഡ്-19 സംബന്ധിച്ച് ലഭ്യമായ പുതിയ വിവരങ്ങളനുസരിച്ച് രോഗവ്യാപനത്തോത് കുറഞ്ഞിട്ടുണ്ട്. ഉയർന്ന ഘട്ടം പിന്നിട്ടു. വൈറസിെൻറ കൈമാറ്റ പുനരുൽപാദനശേഷിക്കുറവ് എന്നിവ മൂലമാണ് ജൂലൈ ഒന്നു മുതൽ കൂടുതൽ നിയന്ത്രണങ്ങൾ നീക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.