Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: പട്ടാമ്പി സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsbookmark_border
മരിച്ച അസൈനാർ
ദോഹ: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന പട്ടാമ്പി സ്വദേശി ഖത്തറിൽ നിര്യാതനായി. പട്ടാമ്പി വല്ലപ്പുഴ ഓവുങ്ങൽത്തോട് സ്വദേശി പത്തായംകുന്നത്ത് അസ്സൈനാർ എന്ന മാനുട്ടി (42) ആണ് മരിച്ചത്. ഖത്തർ സ്വദേശിയുടെ വീട്ടിലെ ജീവനക്കാരനായിരുന്നു. 12 വർഷമായി ഖത്തറിൽ ഉണ്ട്. ഹസം മിബൈരീക് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ: ബുഷറ. മക്കള്: മുഹമ്മദ് ഷാനിബ്, ഫാത്തിമ സന. പിതാവ്: മുഹമ്മദ്. മാതാവ്: കുഞ്ഞാത്തു.
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി അബൂഹമൂറിലെ ഖബറിസ്ഥാനിൽ സംസ്കരിച്ചു. ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി അഹ്മദ് കടമേരി, സാമൂഹിക പ്രവർത്തകരായ ഖാലിദ്, അലി മുള്ളൂർക്കര എന്നിവർ നേതൃത്വം നൽകി.
Next Story

