കോവിഡ് രോഗികൾ 3689
text_fieldsദോഹ: ഖത്തറിൽ ഞായറാഴ്ചയിലെ കോവിഡ് രോഗികളുടെ എണ്ണം 3500ഉം കടന്ന് മുകളിലെത്തി. 3689 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച 3487 പേർക്കായിരുന്നു രോഗസ്ഥിരീകരണം. 2020ൽ തുടങ്ങിയ കോവിഡ് വ്യാപന മുതലുള്ള പ്രതിദിന കണക്കുകളിൽ സർവകാല റെക്കോഡിലേക്കാണ് ഓരോ ദിവസവും കുതിക്കുന്നത്. പ്രതിദിനം പരിശോധനക്ക് വിധേയരവാവുന്നവരിൽ 10 ശതമാനവും പോസിറ്റിവായാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഞായറാഴ്ച സ്ഥിരീകരിച്ചവരിൽ 3056 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 633 പേർ വിദേശങ്ങളിൽനിന്ന് എത്തിയവരാണ്. 512 പേർ രോഗമുക്തിനേടി. നിലവിലെ രോഗികളുടെ എണ്ണം 21,968 ആയി ഉയർന്നു. ഇന്നലെ 36,437 പേരെയാണ് പരിശോധിച്ചത്. നിലവിൽ 534 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 71 പേരെ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചതാണ്. ഐ.സി.യുകളിൽ 55 പേരും ചികിത്സയിലുണ്ട്. ഏഴു പേർ പുതുതായി പ്രവേശിപ്പിക്കപ്പെട്ടതാണ്. ഞായറാഴ്ച 3606 ഡോസ് വാക്സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ് വാക്സിൻെറ എണ്ണം 52.79 ലക്ഷം ആയി. 3.34 ലക്ഷം ബൂസ്റ്റർ ഡോസ് വാക്സിനും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

