കോവിഡ്: ഒരു മരണംകൂടി; രോഗികൾ 166
text_fieldsദോഹ: ഖത്തറിൽ മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ കോവിഡ് മരണം. ഞായറാഴ്ചയാണ് 59കാരൻ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 613 ആയി. ഞായറാഴ്ച 166 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 121 പേർ രോഗമുക്തരായി. പുതുതായി രോഗബാധയുണ്ടായവരിൽ 146 പേർക്ക് സമൂഹവ്യാപനത്തിലൂടെയാണ്. 20 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. 2405 പേർ നിലവിൽ രോഗബാധിതരായുണ്ട്. ഇന്നലെ 21,929 പേരെയാണ് പരിശോധിച്ചത്. നിലവിൽ 69 പേരാണ് ചികിത്സയിലുള്ളത്. ആറു പേരെ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചതാണ്. ഐ.സി.യുകളിൽ ഒമ്പതു പേരും ചികിത്സയിലുണ്ട്.
ഞായറാഴ്ച 4415 ഡോസ് വാക്സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ് വാക്സിെൻറ എണ്ണം 50.59 ലക്ഷം ആയി.