Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്​ പു​തി​യ...

കോ​വി​ഡ്​ പു​തി​യ രോ​ഗി​ക​ൾ കു​റ​ഞ്ഞു; രോ​ഗ​മു​ക്​​ത​ർ കൂ​ടു​ന്നു

text_fields
bookmark_border
covid
cancel

ദോ​ഹ: ഖ​ത്ത​റി​ൽ കോ​വി​ഡി​െൻറ കാ​ര്യ​ത്തി​ൽ ആ​ശ്വാ​സം. ദി​നേ​ന​യു​ള്ള പു​തി​യ കോ​വി​ഡ്​ രോ​ഗി​ക​ളു​െ​ട എ​ണ്ണം കു​റ​ഞ്ഞു​വ​രു​ക​യാ​ണ്.അ​തേ​സ​മ​യം, രോ​ഗ​മു​ക്​​ത​ർ കൂ​ടി​വ​രു​ക​യു​മാ​ണ്. ഇ​ത്​ ന​ല്ല സൂ​ച​ന​യാ​ണ്. ഇ​ന്ന​െ​ല 718 പേ​ർ​ക്ക്​ കൂ​ടി​യാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. 1,513 പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി​യു​മു​ണ്ടാ​യി.

553 പേ​ർ​ക്ക്​ സ​മ്പ​ർ​ക്കം മൂ​ല​മാ​ണ്​ രോ​ഗ​മു​ണ്ടാ​യ​ത്. 165 പേ​ർ വി​ദേ​ശ​ത്ത്​ നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഞ്ചു​പേ​ർ കൂ​ടി ​ശ​നി​യാ​ഴ്​​ച മ​രി​ച്ചി​ട്ടു​ണ്ട്.

45, 56, 59 വ​യ​സ്സു​ള്ള​വ​രും 69 വ​യ​സ്സു​കാ​രാ​യ ര​ണ്ടു​പേ​രു​മാ​ണ്​ മ​രി​ച്ച​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 418 ആ​യി. നി​ല​വി​ൽ രാ​ജ്യ​ത്ത്​ 21104 കോ​വി​ഡ്​ രോ​ഗി​ക​ളാ​ണു​ള്ള​ത്.

ശ​നി​യാ​ഴ്ച 9613 പേ​രെ​യാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. ആ​കെ 179974 പേ​രാ​ണ്​ രോ​ഗ​മു​ക്​​തി നേ​ടി​യ​ത്. നി​ല​വി​ൽ 1112 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 76 പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 435 പേ​രു​മു​ണ്ട്. ഇ​തി​ൽ 18 പേ​രെ ശനിയാഴ്ച പ്ര​വേ​ശി​പ്പി​ച്ച​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid gulfCovid qatar
Next Story