Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: പുതിയ...

കോവിഡ്​: പുതിയ രോഗികൾ​ 77

text_fields
bookmark_border
കോവിഡ്​: പുതിയ രോഗികൾ​ 77
cancel

ദോഹ: ഖത്തറിൽ ശനിയാഴ്​ച 77 പേർക്കുകൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. 66 പേർ രോഗമുക്​തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 51 പേർക്ക്​ സാമൂഹിക വ്യാപനത്തിലൂടെയാണ്​ പകർന്നത്​. 26 പേർ വിദേശങ്ങളിൽനിന്നെത്തിയവരുമാണ്​. 988 രോഗികളാണ്​ നിലവിൽ രാജ്യത്തുള്ളത്​. ​പുതിയ കോവിഡ്​ മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. 608 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. ശനിയാഴ്​ച 17,866 പേർ കോവിഡ്​ പരിശോധനക്ക്​ വിധേയരായി. ആകെ 27,87,349 പേർക്ക്​ പരിശോധന നടത്തി. നിലവിൽ 42 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. തീവ്രപരിചരണ വിഭാഗത്തിൽ 11 പേരുമുണ്ട്​. രണ്ടു പേരെ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചതാണ്​. ​ശനിയാഴ്​ച 1359 ഡോസ്​ വാക്​സിൻ പുതുതായി നൽകി. ഇതുവരെ 48.07 ലക്ഷം ഡോസ്​ വാക്​സിനാണ്​ രാജ്യത്ത്​ ആകെ കുത്തിവെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19
News Summary - covid: New patients77
Next Story