മുകൈനിസ് സമ്പർക്ക വിലക്ക് കേന്ദ്രത്തിൽ 1136 കമ്പ്യൂട്ടറുകൾ സ്ഥാപിച്ചു
text_fieldsദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കായി ഖത്തർ ഗവൺമെൻറ് നടപ്പാക്കുന്ന ബെറ്റർ കണക്ഷൻസ് പദ്ധതിയുടെ ഭാഗമായി മുകൈനിസ് സമ്പർക്ക വിലക്ക് കേന്ദ്രത്തിൽ 1136 കമ്പ്യൂട്ടറുകൾ സ്ഥാപിച്ചു. ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ സഹകരണത്തോടെ ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയം, ഗതാഗത വാർത്താവിനിമയ മന്ത്രാലയം എന്നിവയുടെ മേൽനോട്ടത്തിലാണ് കമ്പ്യൂട്ടറുകൾ സ്ഥാപിച്ചത്. മുകൈനിസിൽ സമ്പർക്ക വിലക്കിൽ കഴിയുന്ന തൊഴിലാളികൾക്ക് തങ്ങളുടെ കുടുംബങ്ങളുമായും പ്രിയപ്പെട്ടവരുമായും കൂട്ടുകാരുമായും ആശയവിനിമയം നടത്തുന്നതിന് കൂടുതൽ സൗകര്യമേർപ്പെടുത്തുന്നതിെൻറ ഭാഗമായാണ് കമ്പ്യൂട്ടറുകൾ സ്ഥാപിച്ചതെന്ന് തൊഴിൽ മന്ത്രാലയം പറഞ്ഞു.
കോവിഡ്–19 രോഗബാധയുടെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് വിവിധ ഭാഷകളിലായുള്ള ബോധവൽകരണ നോട്ടീസുകളും ഇവിടെ സമ്പർക്ക വിലക്കിൽ കഴിയുന്നവർക്ക് വിതരണം ചെയ്തു. രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കായുള്ള രാജ്യത്തിെൻറ സോഷ്യൽ ഇൻറേഗ്രഷൻ ഇനിഷിയേറ്റീവിെൻറ ഭാഗമായുള്ള പദ്ധതിയാണ് ബെറ്റർ കണക്ഷൻ. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയാണ് ബെറ്റർ കണക്ഷൻ പദ്ധതി നടപ്പാക്കുന്നത്. തൊഴിൽ മന്ത്രാലയം, ഗാതഗത വാർത്താവിനിമയ മന്ത്രാലയം, വോഡഫോൺ ഖത്തർ, മൈേക്രാസോഫ്റ്റ്, റോട്ട, സോഷ്യൽ ആൻഡ് ഇകണോമിക് സർവേ ഇൻസ്റിറ്റ്യൂട്ട് എന്നിവരാണ് പദ്ധതിക്ക് പിന്നിലുള്ളത്. ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ രംഗത്ത് തൊഴിലാളികൾക്കിടയിൽ കഴിവ് വളർത്തുകയും ആധുനിക സാങ്കേതിക വിദ്യകളിലേക്ക് അവർക്ക് പ്രവേശനം എളുപ്പമാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.