പ്രായപൂർത്തിയായ പകുതിയിലധികവും കോവിഡ് കുത്തിവെപ്പെടുത്തു
text_fieldsഹമദിെൻറ ഡ്രൈവ് ത്രൂ സെൻററിൽ കോവിഡ് വാക്സിൻ കുത്തിവെക്കുന്നു
ദോഹ: ദേശീയ കോവിഡ്-19 വാക്സിനേഷൻ േപ്രാഗ്രാം നിർണായക നാഴികക്കല്ല് പിന്നിട്ടതായി പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്തെ പ്രായപൂർത്തിയായ 50.1 ശതമാനം ആളുകളും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചതായും സുപ്രധാന ചുവടുവെപ്പാണിതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ്-19 വാക്സിനേഷൻ ആരംഭിച്ചതു മുതൽ ഇതുവരെയായി 19,11,663 ഡോസ് വാക്സിൻ നൽകി. ഇതുവരെയായി പ്രായപൂർത്തിയായ 11,37,843ലധികംപേർ ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചു. ഇവരിൽ 7,38,335 പേർ (32.7 ശതമാനം) രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുമുണ്ട്.
ഖത്തറിെൻറ വാക്സിനേഷൻ പരിപാടി ദ്രുതഗതിയിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. വാക്സിനേഷൻ ആരംഭിച്ചത് മുതൽ കുത്തിവെപ്പ് എടുക്കാൻ ആളുകൾ വൻതോതിലാണ് തയാറായത്. വാക്സിനെടുക്കേണ്ടവരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് അധിക വാക്സിനേഷൻ കേന്ദ്രങ്ങളും രണ്ടാം ഡോസ് എടുക്കുന്നതിന് ൈഡ്രവ് ത്രൂ കേന്ദ്രങ്ങളും മന്ത്രാലയം ആരംഭിച്ചു. കഴിഞ്ഞ ഒരാഴ്ച മാത്രം രണ്ടു ലക്ഷത്തിലധികം ഡോസ് വാക്സിൻ വിതരണം ചെയ്തു.
കോവിഡ്-19 ഭീഷണി ഏറ്റവും കൂടുതൽ നേരിടുന്ന 60 വയസ്സിന് മുകളിലുള്ളവരിൽ 10ൽ ഒമ്പതു പേരും ചുരുങ്ങിയത് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ജനസംഖ്യാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വാക്സിൻ സ്വീകരിച്ച രാജ്യങ്ങളിൽ ഖത്തർ ആദ്യ പത്തിനുള്ളിലുണ്ട്.
പൂർണമായും വാക്സിനെടുത്തവർക്ക് കോവിഡിൽ നിന്ന് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കുമെന്നതിന് കൃത്യമായ തെളിവുണ്ട്. പൂർണമായും വാക്സിനെടുത്തവരിൽ ഒരു ശതമാനം പേരെ മാത്രമാണ് പിന്നീട് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്.
രാജ്യത്തെ പ്രധാന മേഖലകളിലെ ജീവനക്കാർക്ക് കോവിഡ്-19 വാക്സിൻ നൽകുന്ന പ്രക്രിയ ഊർജിതമാക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം ഷെഡ്യൂളിങ് യൂനിറ്റ് രൂപവത്കരിച്ചത് ഏറെ പ്രയോജനകരമാണ്. മേയ് 28 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമ്പോൾ ബാർബർ ഷോപ്പുകൾ, റെസ്റ്റാറൻറുകൾ, ജിം, ഹെൽത്ക്ലബുകൾ, കായികപരിശീലനകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ വാക്സിനെടുത്തിരിക്കണമെന്ന നിർദേശത്തെ തുടർന്നാണിത്.
എല്ലാ വ്യാപാര മേഖലകളിൽ നിന്നുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കുന്നത് ഷെഡ്യൂളിങ് യൂനിറ്റായിരിക്കും. ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന സേവന മേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കുമായിരിക്കും വാക്സിനേഷനിൽ മുൻഗണന.
ബാർബർ ഷോപ്പ്, ഹെയർഡ്രസർ സലൂൺ, റെസ്റ്റാറൻറുകൾ, റീട്ടെയിൽ ഷോപ്പ്, സൂപ്പർ മാർക്കറ്റ്, ഹോട്ടലുകൾ, മറ്റു ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ ജോലിയെടുക്കുന്നവർക്കായിരിക്കും മുൻഗണന. വ്യാപാര, വാണിജ്യ മേഖലകളിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും വാക്സിനേഷൻ അപ്പോയിൻറ്മെൻറ് എടുക്കുന്നതിന് VCIA@hamad.qa എന്ന അഡ്രസിൽ ബന്ധപ്പെടണം. ഇതിനകം തന്നെ ആയിരത്തിലധികം ജീവനക്കാർ വിവിധ സമയങ്ങളിലായി വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.