കോവിഡ് ആശുപത്രി: തുനീഷ്യൻ പ്രധാനമന്ത്രി സന്ദർശിച്ചു
text_fieldsഖത്തറിൻെറ നേതൃത്വത്തിൽ തുനീഷ്യയിൽ നടക്കുന്ന ആശുപത്രി നിർമാണം പ്രധാനമന്ത്രി ഹിഷം മെഷിഷി സന്ദർശിക്കുന്നു
ദോഹ: ഖത്തറിൻെറ നേതൃത്വത്തിൽ ഒരുക്കുന്ന കോവിഡ് ആശുപത്രി തുനീഷ്യൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹിഷം മെഷിഷി സന്ദർശിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ ഒരു കൈത്താങ് എന്ന നിലയിലാണ് ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശ പ്രകാരം തുനീഷ്യയിൽ വിശാലമായ കോവിഡ് ഫീൽഡ് ആശുപത്രി ഒരുങ്ങുന്നത്. 200 കിടക്കകളും 100 വെൻറിലേറ്ററുകളുമായാണ് ആശുപത്രി ഒരുങ്ങുന്നത്.
വ്യോമസേനയുടെ രണ്ട് കൂറ്റൻ വിമാനങ്ങളിലാണ് ഏതാനും ദിവസം മുമ്പ് ആശുപത്രിക്കുള്ള സജ്ജീകരണങ്ങൾ തുനീഷ്യയിലെത്തിയത്. ഇതിനു പുറമെ മരുന്നുകളും മറ്റും എത്തിരിച്ചിരുന്നു. കോവിഡ് രൂക്ഷമായി തുനീഷ്യയിൽ ഓരോ ദിവസവും റെക്കോഡ് മരണ നിരക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. ഖത്തറിനു പുറമെ, സൗദിയും കഴിഞ്ഞ ദിവസം അടിയന്തര ആരോഗ്യ സഹായമെത്തിച്ചിരുന്നു.

