Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമഹാമാരി വിരുദ്ധ...

മഹാമാരി വിരുദ്ധ പോരാട്ടം: കോവിഡ്​ ആശുപത്രികൾ വൻ വിജയം

text_fields
bookmark_border

ദോഹ: ​രാജ്യത്ത്​ കോവിഡിനെതിരായ പോരാട്ടത്തിൽ മികച്ച പങ്കാണ്​ കോവിഡ്​ ആശുപത്രികൾ വഹിക്കുന്നത്​. മഹാമാരി വ്യാപകമാകുന്നതിന്​ മു​േമ്പ പ്രത്യേക കോവിഡ്​ ആശുപത്രികൾ രാജ്യം സജ്ജമാക്കിയിരുന്നു. രോഗികൾ ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് നേരത്തേ ലെബ്സെയർ ഫീൽഡ് ആശുപത്രി പ്രവർത്തനം നിർത്തിയിരുന്നു. ഈ കേന്ദ്രം ഇപ്പോൾ ഐസൊലേഷൻ കേന്ദ്രമായാണ്​ പ്രവർത്തിക്കുന്നത്​. ദുഖാൻ റോഡിൽ ശഹാനിയക്ക് സമീപമാണ്​ ലെബ്സെയർ ഫീൽഡ് ആശുപത്രി. 504 കിടക്കകളാണ് സജ്ജമാക്കിയിരുന്നത്. 170 നഴ്സുമാരും 25 ഡോക്ടർമാരും ഇവിടെ കർമരംഗത്തുണ്ടായിരുന്നു.

റാസ്​ ലഫാൻ ആശുപത്രി, മിസൈദ് ആശുപത്രി എന്നിവക്ക് ശേഷം അടച്ചുപൂട്ടുന്ന മൂന്നാമത്തെ കോവിഡ് -19 ആശുപത്രിയാണ് ലെബ്സെയർ. കോവിഡ് രോഗികളെ മാത്രം ചികിത്സിക്കുന്നതിനായി നിർമിച്ച റാസ്​ ലഫാൻ ആശുപത്രിയിൽ നിന്ന്​ രോഗമുക്തരായത് 4000ത്തിലധികം പേരാണ്​. രോഗം നിയന്ത്രണ വിധേയമാക്കുന്നതിൽ റാസ്​ ലഫാൻ ആശുപത്രി വലിയ പങ്കാണ് വഹിച്ചത്.

കഴിഞ്ഞ മാസം ആദ്യത്തിലാണ് റാസ്​ ലഫാൻ ആശുപത്രിയിൽ നിന്നുള്ള കോവിഡ് -19 രോഗികളുടെ അവസാന സംഘവും രോഗമുക്തരായി ആശുപത്രി വിട്ടത്. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി രോഗികളെ സന്ദർശിക്കുകയും ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പ്രശംസ അറിയിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കോവിഡ് -19 രോഗവ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഏപ്രിൽ 21ന് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനായി റാസ്​ ലഫാനിൽ പൊതുജനാരോഗ്യ മന്ത്രാലയം പ്രത്യേക ആശുപത്രി തുറന്നത്.

പ്രവർത്തനം തുടങ്ങുമ്പോൾ 94 കിടക്കകൾ മാത്രമായിരുന്ന ആശുപത്രിയിൽ പിന്നീട് 762 കിടക്കകളെത്തി. 32 ഐ.സി.യു കിടക്കകളും ഇവിടെയുണ്ടായിരുന്നു. രോഗപരിചരണത്തിനായി ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരുമുൾപ്പെടെ 600ലധികം ആരോഗ്യവിദഗ്ധരാണ് ഇവിടെ സേവനമനുഷ്ഠിച്ചിരുന്നത്.

റാസ്​ ലഫാൻ ആശുപത്രിയിൽ മികച്ച സേവനം നൽകുന്നതിൽ നഴ്സുമാർ വലിയ പങ്കാണ് വഹിച്ചതെന്നും അതിൽ ഏറെ അഭിമാനിക്കുന്നുവെന്നും റാസ്​ ലഫാൻ ആശുപത്രി നഴ്സിങ്​ മേധാവിയും ആംബുലേറ്ററി കെയർ സെൻറർ നഴ്സിങ്​ അസി. എക്സിക്യൂട്ടിവ് ഡയറക്ടറുമായ സഅദിയ അഹ്​മദ് അൽ ഹുബൈൽ പറഞ്ഞു.

റാസ്​ ലഫാനിലെ നഴ്സിങ്​ ടീമിനാവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താൻ ആംബുലേറ്ററി കെയർ സെൻറർ ശ്രമിച്ചിട്ടുണ്ടെന്ന് ആംബുലേറ്ററി കെയർ നഴ്സിങ്​ എജുക്കേഷൻ മേധാവി മുന അൽ ഹിത്​മി പറഞ്ഞു.മിസൈദ് ആശുപത്രിയിലും മികച്ച കോവിഡ് ചികിത്സ സംവിധാനങ്ങൾ സജ്ജമായിരുന്നു. ഹസം മിബൈരീക് ജനറൽ ആശുപത്രി, ക്യൂബൻ ആശുപത്രി, സി.ഡി.സി എന്നിവയിലും കോവിഡ് -19 ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഇതിനു പുറമേ ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷന് (പി.എച്ച്.സി.സി) കീഴിലെ നാല് ഹെൽത്ത് സെൻററുകൾ പ്രത്യേക കോവിഡ് -19 പരിശോധന കേന്ദ്രങ്ങളാണ്​. കോവിഡുമായി ബന്ധപ്പെട്ട തുടർസൗകര്യങ്ങളും ലഭിക്കുന്ന ടെസ്​റ്റിങ്​ ആൻഡ്​​ ഹോൾഡ്​​ കേന്ദ്രങ്ങളായാണ്​ ഈ ആശുപത്രികൾ പ്രവർത്തിക്കുന്നത്​.മുഐദർ ഹെൽത്ത് സെൻറർ, റൗദത് അൽ ഖൈൽ ഹെൽത്ത് സെൻറർ, ഉം സലാൽ ഹെൽത്ത് സെൻറർ, അൽ ഗറാഫ ഹെൽത്ത് സെൻറർ എന്നിവയാണ്​ ഈ ആശുപത്രികൾ.

സമൂഹത്തിലെ ഏറ്റവും ദുർബലരായവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതി​െൻറ ഭാഗമായി പരിശോധനകൾ കൂടുതൽ വിപുലീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്​. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ പി.എച്ച്.സി.സിക്ക് കീഴിലെ ഈ നാല് കോവിഡ് ടെസ്​റ്റ് ആൻഡ് ഹോൾഡ് സെൻററുകളിലൊന്നിൽ നേരിട്ട് ബന്ധപ്പെടാം. വളരെ നേരത്തേതന്നെ രോഗം കണ്ടെത്തുന്നത് വളരെ പ്രധാനപ്പെട്ടതായതിനാലാണ്​ രാജ്യത്തെ എല്ലാ ഭാഗത്തുമുള്ള ആളുകൾക്കും ചികിത്സ കിട്ടത്തക്ക വിധത്തിൽ പൊതുജനാരോഗ്യ മന്ത്രാലയവും പ്രൈമറി ഹെൽത്ത്​ കെയറും നടപടിയെടുത്തത്​.

ഗർഭിണികളെയും നവജാത ശിശുക്കളെയും കോവിഡ് -19ൽ നിന്നും സംരക്ഷിക്കുന്നതിനായി പ്രത്യേക ചികിത്സ നൽകുന്നതിനായി ഹമദ് മെഡിക്കൽ കോർപറേഷൻ ക്യൂബൻ ആശുപത്രിയെ തിരഞ്ഞെടുത്തിരുന്നു. ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും കോവിഡ് -19 സംരക്ഷണം നൽകുന്നതിന് വേണ്ടി എച്ച്.എം.സി നടപടികളുടെ ഭാഗമായാണിത്. പ്രസവത്തിനായി എച്ച്.എം.സിക്ക് കീഴിലുള്ള ആശുപത്രികളിലേക്ക് പോകുന്നവരെ നിർബന്ധമായും കോവിഡ് -19 പരിശോധനക്ക് വിധേയമാക്കുന്നുണ്ട്​. പരിശോധന ഫലം പോസിറ്റിവ് ആകുകയാണെങ്കിൽ അവരെ പ്രത്യേകം തയാറാക്കിയ ക്യൂബൻ ആശുപത്രിയിലേക്ക് മാറ്റുന്നു.

അണുബാധ ഒഴിവാക്കുന്നതിന് കർശന നിയന്ത്രണ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്​. ജനന സമയത്തോ മുലയൂട്ടൽ സമയത്തോ കോവിഡ് -19 രോഗിയായ മാതാവിൽ നിന്നും കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നതിനുള്ള സാധ്യത വളരെ വിരളമാണ്​. രാജ്യത്തെ കോവിഡ് രോഗികളിൽ മൂന്നു മുതൽ നാലു വരെ ശതമാനം 14 വയസ്സിന് താഴെയുള്ള കുട്ടികളായിരുന്നു.അന്താരാഷ്​ട്ര തലത്തിൽതന്നെ കോവിഡ് -19 ബാധിക്കുന്നവരിൽ കുട്ടികളുടെ എണ്ണം വളരെ കുറവാണ്​. അതിൽതന്നെയും വളരെ ചുരുക്കം പേർ മാത്രമാണ് ഗുരുതരാവസ്​ഥയിലുള്ളത്​. എന്നിട്ടും കുട്ടികളുടെ കാര്യത്തിൽ ജാഗ്രതയോടെയുള്ള നടപടികളാണ്​ രാജ്യം സ്വീകരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newscovid hospital
Next Story