Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്: ആശ്വാസത്തിൽ...

കോവിഡ്: ആശ്വാസത്തിൽ നാട്​, പുതിയരോഗികൾ 392

text_fields
bookmark_border
കോവിഡ്: ആശ്വാസത്തിൽ നാട്​, പുതിയരോഗികൾ 392
cancel

ദോഹ: രാജ്യത്ത്​ കോവിഡ്​ രോഗികൾ കുറഞ്ഞുവരുന്നു. ഇന്നലെ 392 പേർക്കാണ്​ പുതുതായിരോഗം സ്​ഥിരീകരിച്ചത്​. എല്ലാദിവസവും പുതിയരോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്​. പുതിയരോഗികളിൽ 224 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധയുണ്ടായത്​. 168 പേർ വിദേശത്ത്​ നിന്ന്​ തിരിച്ചെത്തിയവരാണ്​. ചികിൽസയിലായിരുന്ന മൂന്നുപേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചിട്ടുണ്ട്​. 56, 58, 72വയസുള്ളവരാണ്​ മരിച്ചതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ ആകെ മരണം 519 ആയി. രോഗമുക്​തരുടെ എണ്ണവും കൂടി വരികയാണ്​. 862 പേരാണ്​ ഇന്നലെ രോഗമുക്തി നേടിയത്​. നിലവിലുള്ള ആകെ രോഗികൾ 7197 ആണ്​. ഇന്നലെ 18162 പേരെയാണ്​ പരിശോധിച്ചത്​. ആകെ 1957978 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 212124 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. ആകെ 204408 പേരാണ്​ രോഗമുക്​തി നേടിയത്​. നിലവിൽ 411 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 21 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 231 പേരുമുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid: Home in reliefnew patients392
Next Story