ദോഹ: വിസിറ്റ് വിസ, ഓൺ അൈറവൽ വിസ തുടങ്ങിയ ടൂറിസ്റ്റ് വിസകളിൽ ഖത്തറിലെത്തുകയും വിസ കാലാവധി കഴിയുകയും ചെയ്തവർക്ക് സന്തോഷവാർത്ത. കോവിഡ് സാഹചര്യത്തിൽ പ്രത് യേക ഫീസോ വിസനീട്ടലോ ഇല്ലാതെ തന്നെ ഇത്തരക്കാർക്ക് ഖത്തറിൽ തങ്ങാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ ഫാമിലി വിസിറ്റ് വിസയിലുള്ളവർക്കും ബിസിനസ് വിസിറ്റ് വിസയിലുള്ളവർക്കും ഇ ത് ബാധകമല്ല
വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾ സാധാരണ ഗതിയിലാവുന്നതുവ രെ ഇത്തരക്കാർക്ക് ഇനി ഖത്തറിൽ തങ്ങാനാകും. ഇത്തരം വിസകളിൽ എത്തി ഇന്ത്യയിലെ ലോക് ഡൗൺ കാരണം ഇവിടെ കുടുങ്ങിയ മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാരുണ്ട്. ഇവർക്കെല്ലാം ആശ്വാസകരമാണ് ഖത്തറിെൻറ പുതിയ തീരുമാനം. വിമാന സർവിസ് പുനരാരംഭിക്കുകയും വിമാനത്താവളങ്ങൾ തുറക്കുകയും ചെയ്യുന്നതോടെ ഇവർക്ക് രാജ്യത്തുനിന്ന് മടങ്ങാനുള്ള പ്രത്യേകാനുമതിയും ലഭ്യമാകും. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2020ലെ 21ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണിത്.
അതേസമയം, ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന ഒരാൾകൂടി തിങ്കളാഴ്ച മരിച്ചു. ഇതോടെ ആകെ മരണം ഒമ്പതായി. 56 വയസ്സുള്ള പ്രവാസിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇദ്ദേഹത്തിന് ദീർഘകാലമായി മറ്റു രോഗങ്ങളുമുണ്ടായിരുന്നു. ഒരു സ്വദേശിയും ഏഴു പ്രവാസികളും നേരത്തേ മരിച്ചിരുന്നു. മാർച്ച് 28ന് ബംഗ്ലാദേശ് പൗരനാണ് ആദ്യമായി കോവിഡ് ബാധിച്ച് രാജ്യത്ത് മരിക്കുന്നത്. പിന്നീട് മാർച്ച് 31നും ഒരു പ്രവാസി മരിച്ചു. 85കാരനായ മറ്റൊരു പ്രവാസി ഏപ്രിൽ രണ്ടിനും മരിച്ചു. 88കാരനായ സ്വദേശി പൗരൻ ഏപ്രിൽ അഞ്ചിനാണ് മരിച്ചത്. ഏപ്രിൽ ഏഴിന് 74ഉം 59ഉം വയസ്സുള്ള പ്രവാസികളും മരിച്ചു. ഏപ്രിൽ 12ന് 42കാരനായ പ്രവാസിയും മരിച്ചു.
ഖത്തറിൽ ൈവറസ് ബാധ നിലവിൽ ഏറ്റവും ഉയർന്ന തലത്തിലാണെന്നും കുറച്ചു ദിവസംകൂടി ഇത് തുടരുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനാൽ എല്ലാവരും വീടുകളിൽ തന്നെ കഴിയണം. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. പരിശോധനകൾ കൂടിയതും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകാൻ കാരണമാണ്.567 പേർക്കുകൂടി തിങ്കളാഴ്ച പുതുതായി േരാഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആകെ ചികിത്സയിലുള്ള രോഗികൾ 5451 ആയിട്ടുണ്ട്. 37 പേർകൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗം ഭേദമായവർ 555 ആയിട്ടുണ്ട്. പുതുതായി രോഗം സ്ഥിരീകരിക്കെപ്പടുന്നതിൽ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്. മുമ്പ് രോഗം സ്ഥിരീകരിക്കെപ്പട്ടവരുമായി സമ്പർക്കം പുലർത്തിയവരാണിവർ. ചില സ്വദേശികളുമുണ്ട്. ഇവർക്ക് കുടുംബാംഗങ്ങളിൽ നിന്നാണ് വൈറസ് ബാധയേറ്റത്.