ദോഹ: കോവിഡ് 19മായി ബന്ധപ്പെട്ട് ഖത്തറിലെ സ്വകാര്യ ആശുപത്രികൾക്ക് നിർദേശങ്ങളുമായി പൊതുജനാരോഗ്യമന്ത്രാലയ ം. സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും തങ്ങളുടെ ജീവനക്കാരെ മൂന്നിൽ രണ്ടായി കുറക്കണം.
മന്ത്രാലയത്തിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വകാര്യ ആശുപത്രി മേഖലയും സഹകരിക്കണം. അടിയന്തര കോവിഡ് സേവനങ്ങൾക്കായി സ്വകാര്യ ആശുപത്രികളെയും ഉപയോഗിക്കും. എല്ലാ ദന്തല്‍ ക്ലിനിക്കുകളും അടിയന്തര ചികിൽസക്കുമാത്രമേ തുറക്കാവൂവെന്നും മന്ത്രാലയം നിര്‍ദേശിച്ചു.