കോവിഡ്: 232 പുതിയ രോഗികൾ, 219 രോഗമുക്തർ
text_fieldsദോഹ: ഖത്തറിൽ ചൊവ്വാഴ്ച 232 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 219 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2986 ആണ്. 5,99,447 പേർക്കാണ് ആകെ പരിശോധന നടത്തിയത്. 1,17,498 പേർക്കാണ് ആകെ ൈവറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്. ചൊവ്വാഴ്ച 5232 പേർക്കാണ് പരിശോധന നടത്തിയത്. ഇതുവരെ 1,14,318 പേർക്കാണ് ആകെ രോഗമുക്തിയുണ്ടായത്. ഇന്നലെ ആരും മരിച്ചിട്ടില്ല. ആകെ മരണം 194 ആണ്. ചികിത്സയിലുള്ളത് 425 പേരാണ്. തീവ്രപരിചരണ വിഭാഗത്തിൽ ആകെ 68 പേർ.
നിയമലംഘനം: മൂന്നു റസ്റ്റാറൻറുകൾ പൂട്ടിച്ചു
ദോഹ: ദോഹ മുനിസിപ്പാലിറ്റിക്ക് പരിധിയിലെ റസ്റ്റാറൻറുകളിൽ ഹെൽത്ത് കൺട്രോൾ വകുപ്പ് പരിശോധന കർശനമാക്കി.വിവിധ സമയങ്ങളിലായി 113 പരിശോധനകൾ പൂർത്തിയാക്കിയപ്പോൾ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് റസ്റ്റാറൻറുകൾ അടച്ചുപൂട്ടിയതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.മൂന്നു ദിവസം മുതൽ 30 ദിവസത്തേക്കു വരെയാണ് റസ്റ്റാറൻറുകൾ അടച്ചുപൂട്ടിയത്.

