Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: പുതിയ രോഗികൾ 107, രോഗമുക്തർ 146

text_fields
bookmark_border
covid
cancel

ദോഹ: ഞായറാഴ്​ച റിപ്പോർട്ട്​​ ചെയ്​ത കോവിഡ്​ കേസുകളിൽ ഗണ്യമായ കുറവ്​. 107 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. 146 പേർക്ക്​ രോഗമുക്തിയുമുണ്ടായി. 66 പേർക്ക്​ സമ്പർക്കം വ​ഴിയും 41 പേർ വിദേശത്തുനിന്നെത്തിയവരുമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോർട്ട്​ ചെയ്​തു. ഇതുവരെ 583 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. നിലവിൽ രാജ്യത്ത്​ 1973 കോവിഡ്​ രോഗികളാണുള്ളത്​.

ഇന്നലെ 17,064 പേരെയാണ്​ പരിശോധിച്ചത്​. ആകെ 21,16,093 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 2,20,800 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. ആകെ 2,18,244 പേർ​ രോഗമുക്തി നേടി​.

നിലവിൽ 119 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ ആറുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 76 പേരുമുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid gulf-qatar gulf
Next Story