കോവിഡ് പുതിയ രോഗികൾ 107, രോഗമുക്തർ 146
text_fieldsദോഹ: ഞായറാഴ്ച രാജ്യത്ത് 102 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച നൂറിൽ താഴെ റിപ്പോർട്ട് ചെയ്തശേഷം തുടർച്ചയായി രണ്ടാം ദിവസമാണ് േരാഗികളുടെ എണ്ണം 100 കടക്കുന്നത്. 131 പേർക്ക് രോഗമുക്തിയുമുണ്ടായി. 36 പേർക്ക് സമ്പർക്കം വഴിയാണ് രോഗം റിപ്പോർട്ട് ചെയ്തത്. 66 പേർ വിദേശത്തു നിന്നെത്തിയവരുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 588 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ രാജ്യത്ത് 1771 കോവിഡ് രോഗികളാണുള്ളത്.
ഇന്നലെ 15,90 പേരെ പരിശോധിച്ചു. ആകെ 2,150,184 പേർക്ക് പരിശോധന നടത്തിയപ്പോൾ 221,692 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 2,19,333 പേർ രോഗമുക്തി നേടി.
നിലവിൽ 99 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഒരാൾ മാത്രമാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തീവ്രപരിചരണവിഭാഗത്തിൽ 58 പേരുമുണ്ട്.

