Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ് രോഗികൾ...

കോവിഡ് രോഗികൾ കുറഞ്ഞു, ഇന്നലെ 600

text_fields
bookmark_border
covid
cancel

ദോഹ: ഖത്തറിൽ ദിനേനയുള്ള പുതിയ കോവിഡ്​ രോഗികൾ കുറയുന്നു. ഇന്നലെ 600 ആണ്​ പുതിയരോഗികൾ. മഹാമാരിയു​െട രണ്ടംവരവി​െൻറ നാളുകളിൽ പുതിയരോഗികൾ കൂടുതലും രോഗമുക്​തരുടെ എണ്ണം കുറവുമായിരുന്നു. എന്നാൽ നിലവിൽ രോഗികളുടെ എണ്ണത്തെക്കാൾ രോഗമുക്തരാണ്​ കൂടുതൽ. വെള്ളിയാഴ്​ച രോഗംമാറിയവർ 1,217 ആണ്​. പുതിയരോഗികളിൽ 351 പേർക്കാണ്​​ സമ്പർക്കം മൂലം രോഗം ഉണ്ടായത്​. പുതിയ രോഗികളിൽ 249 പേർ വിദേശത്തുനിന്ന്​ തിരിച്ചെത്തിയവരാണ്​.

കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മൂന്നുപേർ കൂടി വെള്ളിയാഴ്​ച മരിച്ചിട്ടുണ്ട്​. 27, 69, 73 വയസ്സുകാരാണ്​ മരിച്ചത്​. ഇതോടെ ആകെ മരണം 496 ആയി. നിലവിലുള്ള ആകെ രോഗികൾ 10130 ആണ്​. ഇന്നലെ 18,609 പേർക്കാണ്​ പരിശോധന നടത്തിയത്​. ആകെ 19,37,204 പേരെ പരിശോധിച്ചപ്പോൾ 2,10,070 പേർ​ക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. മരിച്ചവരും രോഗം​ ഭേദമായവരും ഉൾ​െപ്പടെയാണിത്​. ആകെ 1,99,444 പേർക്കാണ്​ രോഗമുക്തയുണ്ടായത്​. 551 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 14 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്​. 274 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഇതിൽ ഒമ്പതുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. ഇതുവരെ ആകെ 17,62,545 ഡോസ്​ വാക്​സിനാണ്​ നൽകിയിരിക്കുന്നത്​.

അതേസമയം, കോവിഡ്​ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടി ശക്തമായി തുടരുകയാണ്​. ഇന്നലെ ആകെ 473 പേർക്കെതിരെയാണ്​ നടപടിയുണ്ടായത്​.പുറത്തിറങ്ങു​േമ്പാൾ മാസ്​ക്​ ധരിക്കണമെന്നത്​ രാജ്യത്ത്​ നിർബന്ധമായിരിക്കെ നിയമം പാലിക്കാത്ത 216 പേ​ർ​െക്കതിരെയാണ്​ ഇന്നലെ നടപടിയെടുത്തത്​. മാസ്​ക്​ ധരിക്കാത്തതിന് 403 പേർക്കെതിരെയാണ്​ നടപടിയുണ്ടായിരിക്കുന്നത്​.

മാസ്​ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17 ാം നമ്പർ ഉത്തരവ് പ്രകാരമാണ്​ അധികൃതർ നടപടി സ്വീകരിക്കുക. രണ്ടു ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നു വർഷം വരെ തടവോ ആണ്​ ചുമത്തപ്പെടുക. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലു പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല.

രാജ്യത്ത് കോവിഡ്-19 േപ്രാട്ടോകോൾ ലംഘിക്കുന്നവരിലധികവും യുവാക്കളാണെന്ന് അധികൃതർ പറയുന്നു. പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുക, മാസ്​ക് ധരിക്കുക തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്​.കോവിഡ്-19 സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ശക്തമായ പ േട്രാളിങ്​​ നടക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar covidCovid gulf
Next Story