കോവിഡ്: പുതിയരോഗികൾ 277, രോഗമുക്തർ 123
text_fieldsദോഹ: ഖത്തറിൽ ഇന്നലെ 277 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 18 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 123 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 4067 ആണ്. ഇന്നലെ 9571 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 13,57,657 പേരെ പരിശോധിച്ചപ്പോൾ 1,49,296 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ മരണം 248 ആണ്.
ആകെ 1,44,981 പേർക്കാണ് രോഗമുക്തിയുണ്ടായത്. 372 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 38 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 39 പേർ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ നാലുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

