കോവിഡ്: പുതിയ -രോഗികൾ 121, രോഗമുക്തർ 189
text_fieldsദോഹ: ഖത്തറിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 121 പേർക്ക്. 189 പേർ രോഗമുക്തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 64 പേർക്കും സമൂഹവ്യാപനത്തിലൂടെയാണ്. 57 പേർ വിദേശത്തുനിെന്നത്തിയവരാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതുവരെ ആകെ മരണം 592. നിലവിലുള്ള ആകെ രോഗികൾ 1533 ആണ്. ഇന്നലെ 18271 പേരെയാണ് പരിശോധിച്ചത്. ആകെ 21,87,170 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,22,574 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 2,20,449 പേരാണ് രോഗമുക്തി നേടിയത്.
ഞായറാഴ്ച 22,957 പേർക്കുകൂടി വാക്സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ് വാക്സിെൻറ എണ്ണം 32.49 ലക്ഷം ആയി.
ആക്ടിവ് കേസുകൾ 2000ത്തിനു ചുവടെ
ദോഹ: ഖത്തറിലെ കോവിഡ് ആക്ടിവ് കേസുകളുടെ എണ്ണം പതിവായി 2000ത്തിന് താഴെ നിലനിർത്താനായെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് രോഗബാധ റിേപ്പാർട്ടിങ്ങിൽ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി കുറഞ്ഞ നിരക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, രോഗമുക്തരുടെ എണ്ണത്തിൽ പുതിയ രോഗികളേക്കാൾ കാര്യമായ വർധനയുമുണ്ട്. അതിനാലാണ് പതിവായി 2000ത്തിനു താഴെ ആക്ടിവ് കേസുകൾ നിലനിൽക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

