കോവിഡ്: രണ്ടുമരണം കൂടി; പുതിയ രോഗികൾ 118
text_fieldsദോഹ: കോവിഡ് ബാധിച്ച് ഖത്തറിൽ ബുധനാഴ്ച രണ്ടുമരണം. 52ഉം 82ഉം വയസ്സുള്ളവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 590ലെത്തി.
പുതുതായി 118 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 62 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 56 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. ഇന്നലെ 143 പേരാണ് രോഗമുക്തി നേടിയത്. ആകെ 2,19,799 പേർക്കാണ് രോഗമുക്തിയുണ്ടായത്. നിലവിൽ 1682 പേരാണ് രോഗം സ്ഥിരീകരിച്ച് നിരീക്ഷണത്തിലും ചികിത്സയിലുമായി കഴിയുന്നത്.ഇന്ന ലെ 20,060 പേരെയാണ് പരിശോധിച്ചത്.
ആകെ 21,65,723 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,22,071 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. നിലവിൽ 97 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ അഞ്ചുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 53 പേരുമുണ്ട്.

