കോവിഡ്: ഇന്നലെ 343 രോഗികൾ, രോഗമുക്തർ 994
text_fieldsദോഹ: രാജ്യത്ത് വീണ്ടും കോവിഡ്–19 രോഗികൾ കുറഞ്ഞു. ഇന്നലെ 343 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 242 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. 101 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 994 പേർക്ക് ഇന്നലെ രോഗമുക്തിയുണ്ടായി. ചികിത്സയിലായിരുന്ന നാലുപേർ കൂടി ഇന്നലെ മരിച്ചു. 33, 49, 70, 73 പ്രായമുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 516 ആയി. നിലവിലുള്ള ആകെ രോഗികൾ 7670 ആണ്.
ഇന്നലെ 16028 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 1954173 പേരെ പരിശോധിച്ചപ്പോൾ 211732 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 203546 പേർക്കാണ് രോഗമുക്തിയുണ്ടായത്. 426 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 23 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 224 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ 10 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.

