കോവിഡ്: ഒരു മരണംകൂടി, പുതിയ രോഗികൾ 468
text_fieldsദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. 24 വയസ്സുകാരനാണ് തിങ്കളാഴ്ച മരിച്ചത്. ഇതോടെ ആകെ മരണം 267 ആയി. തിങ്കളാഴ്ച 481 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 424 പേർ സമ്പർക്കംമൂലം രോഗബാധ ഏറ്റവരാണ്, 57 പേർ വിദേശത്തുനിന്ന് തരിച്ചെത്തിയവരും. 311 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു.
നിലവിലുള്ള ആകെ രോഗികൾ 11,958 ആണ്. തിങ്കളാഴ്ച 11,834 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 16,29,260 പേരെ പരിശോധിച്ചപ്പോൾ 1,70,733 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്.
മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 1,58,508 പേർക്കാണ് രോഗമുക്തിയുണ്ടായത്. 875 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 127 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 118 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ 12 പേരെ തിങ്കളാഴ്ച പ്രവേശിപ്പിച്ചതാണ്.

