കോവിഡ്: പുതിയ രോഗികൾ 483, രോഗമുക്തർ 299
text_fieldsദോഹ: രാജ്യത്ത് ഇന്നെല 483 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 299 പേർക്ക് രോഗമുക്തിയുമുണ്ടായി. 412 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. 71 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. നിലവിൽ ഖത്തറിൽ 11,626 കോവിഡ് രോഗികളാണുള്ളത്. ആകെ മരണം 265 ആണ്. ഇന്നലെ 11,897പേരെയാണ് പരിശോധിച്ചത്. ആകെ 16,15,021 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,69,767 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,57,876 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 803 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 102 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 115 പേരുമുണ്ട്. ഇതിൽ 16പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.

