കോവിഡ്: പുതിയ രോഗികൾ 460, രോഗമുക്തർ 293
text_fieldsദോഹ: രാജ്യത്ത് ഇന്നെല 460 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 293 പേർക്ക് രോഗമുക്തിയുമുണ്ടായി.417 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. 43 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. നിലവിൽ ഖത്തറിൽ 10,513 കോവിഡ് രേഗികളാണുള്ളത്.
ഇന്നലെ ഒരാൾ കൂടി മരിച്ചു. 52 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ, ആകെ മരണം 257 ആയി. ഇന്നലെ 9486 പേരെയാണ് പരിശോധിച്ചത്. ആകെ 15,73,518 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,66,475 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്.ആകെ 1,55,700 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 685 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 72 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 116 പേരുമുണ്ട്. ഇതിൽ 11പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.

