കോവിഡ്: പുതിയ രോഗികൾ 408; രോഗമുക്തർ 151
text_fieldsദോഹ: രാജ്യത്ത് ഞായറാഴ്ച 408 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 29 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 151 പേരാണ് രോഗമുക്തി നേടിയത്. ഞായറാഴ്ച ആരും മരിച്ചിട്ടില്ല, ഇതുവരെയുള്ള ആകെ മരണം 250 ആണ്. നിലവിലുള്ള ആകെ രോഗികൾ 6938 ആണ്. ഇന്നലെ 13,373 പേരെയാണ് പരിശോധിച്ചത്. ആകെ 14,27,637 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,54,098 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്.
മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,46,910 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 592 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 59 പേരെ ഞായറാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിലുള്ള 61 പേരിൽ ആറുപേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.

