Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 209, രോഗമുക്തർ 252
text_fieldsbookmark_border
ദോഹ: രാജ്യത്ത് ബുധനാഴ്ച 209 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 252 പേരാണ് രോഗമുക്തി നേടിയത്. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 237 ആയി. നിലവിലുള്ള ആകെ രോഗികൾ 2664 ആണ്. ബുധനാഴ്ച 9080 പേരെയാണ് പരിശോധിച്ചത്. ആകെ 10,92,622 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,37,851 പേർക്കാണ് വൈറസ് ബാധയുണ്ടായത്.
മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,34,950 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 268 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 30 പേരെ ബുധനാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിലുള്ള 36 പേരിൽ രണ്ടുപേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.
Next Story

