Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​മൂ​ഹ...

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​നി ​കോ​വി​ഡ്​ ക​ണ​ക്ക്​ പ്ര​ഖ്യാ​പ​ന​മി​ല്ല

text_fields
bookmark_border
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​നി ​കോ​വി​ഡ്​ ക​ണ​ക്ക്​ പ്ര​ഖ്യാ​പ​ന​മി​ല്ല
cancel
Listen to this Article

ദോ​ഹ: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​വ​ഴി​യു​ള്ള പ്ര​തി​ദി​ന കോ​വി​ഡ്​ ക​ണ​ക്ക്​ പ്ര​ഖ്യാ​പ​നം ഞാ​യ​റാ​ഴ്ച വ​രെ മാ​ത്രം. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ക്കാ​ര്യം വി​ശ​ദ​മാ​ക്കി​യ​ത്. എ​ന്നാ​ൽ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റ്​ വ​ഴി ദി​വ​സ​വും രാ​ജ്യ​ത്തെ കോ​വി​ഡ്​ ക​ണ​ക്കു​ക​ളും, ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ളും, വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണ​വു​മെ​ല്ലാം പ്ര​സി​ദ്ധീ​ക​രി​ക്കും.

ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ മാ​ത്ര​മാ​യി​രി​ക്കും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള കോ​വി​ഡ്​ അ​പ്​​ഡേ​ഷ​ൻ ഉ​ണ്ടാ​വൂ. മേ​യ്​ 30 മു​ത​ൽ എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും അ​ത​ത്​ ആ​ഴ്ച​യി​ലെ കോ​വി​ഡ്​ സ്റ്റാ​റ്റ​സ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്കും. 2020ൽ ​കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്​ മു​ത​ലാ​ണ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​തി​ദി​ന കേ​സു​ക​ളു​ടെ​യും മ​ര​ണ​ങ്ങ​ളു​ടെ​യും ഉ​ൾ​പ്പെ​ടെ വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച്​ തു​ട​ങ്ങി​യ​ത്. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഫേ​സ്​​ബു​ക്ക്, ട്വി​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പേ​ജു​ക​ളി​ൽ ഇ​വ മു​ട​ങ്ങാ​തെ പ്ര​സി​ദ്ധീ​ക​രി​ക്കാ​റു​ണ്ട്.

Show Full Article
TAGS:Covid figures 
News Summary - Covid figures are no longer announced on social media
Next Story