കോവിഡ് പരിശോധന: കൂടുതൽ സ്വകാര്യ ആശുപത്രികളില്‍ സൗകര്യം
text_fieldsദോഹ: യാത്രാആവശ്യങ്ങൾക്കും മറ്റുമുള്ള കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം കൂടുതൽ സ്വകാര്യ ആശുപത്രികളിൽ കൂടി. 300 റിയാലാണ് ഇതിനുള്ള ഫീസ്. നിലവിൽ ഇന്ത്യയിലേക്ക് ഖത്തറിൽ നിന്ന് പോകണമെങ്കിൽ മുൻകൂട്ടിയുള്ള കോവിഡ് പരിശോധനയുടെ ഫലം നിർബന്ധമാണ്.
അൽ ഇമാദി ആശുപത്രി, തുർക്കിഷ് ആശുപത്രി, ദോഹ ക്ലിനിക് ആശുപത്രി, അൽ അഹ്ലി ആശുപത്രി, ക്വീൻ ആശുപത്രി, ഡോ. മൂപ്പൻസ് ആസ്റ്റർ ആശുപത്രി, മഗ്രിബി സെൻറർ ഫോർ ഐ–ഇ.എൻ.ടി-ഡെൻറൽ, എലൈറ്റ് മെഡിക്കൽ സെൻറർ, വെസ്റ്റ്ബേ മെഡികെയർ, സിറിയൻ അമേരിക്കൻ മെഡിക്കൽ സെൻറർ, ഫ്യൂച്ചർ മെഡിക്കൽ സെൻറർ, ഡോ. ഖാലിദ് അൽ ശൈഖ് അലിസ് മെഡിക്കൽ സെൻറർ, അൽ ജുഫൈരി ഡയഗ്നോസിസ് ആൻഡ് ട്രീറ്റ്മെൻറ്, അൽ അഹ്മദാനി മെഡിക്കൽ സെൻറർ, ഇമാറ ഹെൽത്ത് കെയർ, കിംസ് ഖത്തർ മെഡിക്കൽ സെൻറർ, അലീവിയ മെഡിക്കൽ സെൻറർ, ആസ്റ്റർ മെഡിക്കൽ സെൻറർ പ്ലസ് അൽ മുൻതസ, അൽ ജമീൽ മെഡിക്കൽ സെൻറർ, അറ്റ്ലസ് മെഡിക്കൽ സെൻറർ, അൽ തഹ്രീർ മെഡിക്കൽ സെൻറർ, നസീം അൽ റബീഹ് മെഡിക്കൽ സെൻറർ ദോഹ, നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, ന്യൂ നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, ആസ്റ്റർ മെഡിക്കൽ സെൻറർ അൽഖോർ, അൽ ഖയ്യാലി മെഡിക്കൽ സെൻറർ, അബീർ മെഡിക്കൽ സെൻറർ, അൽ ഇസ്റ പോളി ക്ലിനിക്, വാല്യൂ മെഡിക്കൽ കോംപ്ലക്സ്, ഏഷ്യൻ മെഡിക്കൽ സെൻറർ എൽ.എൽ.സി, ഡോ. മാഹിർ അബ്ബാസ് പോളിക്ലിനിക്, സിദ്റ മെഡിസിൻ, അൽമൻസൂർ പോളിക്ലിനിക്, നോവ ഹെൽത്ത് െകയർ, അൽ സുൽത്താൻ മെഡിക്കൽ സെൻറർ, അൽ ഫർദാൻ മെഡിക്കൽ വിത്ത് നോർത്ത് വെസ്റ്റേൺ മെഡിസിൻ, റാഹ മെഡിക്കൽ സെൻറർ, അൽശിഫ പോളിക്ലിനിക് ഡി റിങ് റോഡ്, പ്ലാനറ്റ് മെഡിക്കൽ സെൻറർ, ഖത്തർ പെട്രോളിയം അൽ സലത, അൽശിഫ പോളിക്ലിനിക് അൽകർതിയാത്, ആസ്റ്റർ മെഡിക്കൽ സെൻറർ പ്ലസ്, വെൽകെയർ പോളിക്ലിനിക്, തവാദി മെഡിക്കൽ സെൻറർ, അൽസലാം മെഡിക്കൽ പോളി ക്ലിനിക് ഐൻ ഖാലിദ്, അൽസലാം മെഡിക്കൽ പോളിക്ലിനിക് അൽഖെയ്സ, അൽസലാം മെഡിക്കൽ പോളിക്ലിനിക് മുെഎദർ, പ്രീമിയം നസീം അൽ റബീഹ് മെഡിക്കൽ സെൻറർ ദോഹ, മില്ലേനിയം മെഡിക്കൽ സെൻറർ, ആസ്റ്റർ മെഡിക്കൽ സെൻറർ ഇൻഡസ്ട്രിയൽ ഏരിയ, അപ്പോളോ പോളിക്ലിനിക് ഖത്തർ, അൽ ഇസ്റ മെഡിക്കൽ സെൻറർ, ഫോക്കസ് മെഡിക്കൽ സെൻറർ, ദി മെഡിക്കൽ സെൻറർ ഖത്തർ എയർവേസ്, അൽ സലാം മെഡിക്കൽ സെൻറർ മുഐദർ, മില്ലേനിയം മെഡിക്കൽ സെൻറർ, പ്രീമിയം നസീം അൽ റബീഹ് മെഡിക്കൽ സെൻറർ ദോഹ, ഡോ. ഹെസ്സ അൽ ബുഅനൈൻ മെഡിക്കൽ സെൻറർ അൽ ജിലൈഅ, അൽഹിക്മ മെഡിക്കൽ കോംപ്ലക്സ്, അൽസലാം മെഡിക്കൽ പോളിക്ലിനിക് സെൻറർ സെയ്ലിയ ബ്രാഞ്ച്, അൽ ദഫ്ന മെഡിക്കൽ സെൻറർ, എസ്.എ.സി പോളിക്ലിനിക് ഖത്തർ മാൾ, ദി ഇൻറർനാഷനൽ മെഡിക്കൽ സെൻറർ, സിറ്റി മെഡിക്കൽ സെൻറർ, റീം മെഡിക്കൽ സെൻറർ, ബ്യൂട്ടി െമഡിക്കൽ സെൻറർ, അൽസഫ മെഡിക്കൽ പോളിക്ലിനിക് എന്നീ സ്വകാര്യ ആശുപത്രികളിലാണ് ആകെ പരിശോധന നടത്താനുള്ള സൗകര്യം ഉള്ളത്. ഇവിടങ്ങളിൽ ടെസ്റ്റിന് 300 റിയാലാണ് ഫീസ്. ഏപ്രില്‍ എട്ടിന് വ്യാഴാഴ്ച മുതല്‍ ഈ നിരക്ക് നിലവില്‍ വന്നിട്ടുണ്ട്. ഖത്തറിൽ കോവിഡ് രോഗികൾ കൂടിവരുന്ന പശ്ചാത്തലത്തിൽ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ യാത്രാആവശ്യങ്ങൾക്കുള്ള കോവിഡ് പരിശോധന നിർത്തലാക്കിയിരുന്നു. ഇതിനെ തുടർന്നാണ് കൂടുതൽ സ്വകാര്യ ആശുപത്രികൾക്ക് പരിശോധന നടത്താനുള്ള അംഗീകാരം നൽകിയതും ഫീസ് 300 റിയാലായി ഏകീകരിച്ചതും. ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പോകാൻ നിലവിൽ മുൻകൂർ കോവിഡ് പരിശോധന നിർബന്ധമാണ്. നാട്ടിലെ വിമാനത്താവളത്തിലും പരിശോധന നടത്തും. പിന്നീട് ഏഴുദിവസം ഹോം ക്വാറൻറീനിൽ കഴിയണം. ശേഷം ടെസ്റ്റ് നടത്തി നെഗറ്റിവാകണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.