ദോഹ: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ദോഹ മെട്രോ ആഴ്ചയവസാനങ്ങളിലുള്ള സർവീസുകൾ എല്ലാം റദ്ദാക്കി. വ്യാഴാഴ്ച രാത്രി പത്ത് മുതൽ മാർച്ച് 15 ഞായറാഴ്ച രാവിലെ ആറു വരെയുള്ള സർവീസുകളാണ് ദോഹ മെട്രോ റദ്ദാക്കിയത്. വൈറസ്ബാധ പകരുന്നതിനെതിരെ മുൻകരുതൽ നടപടിയെന്ന നിലയിലാണിതെന്ന് ദോഹ മെട്രോ അറിയിച്ചു.
അതേസമയം, പള്ളികളിൽ ബാങ്ക് വിളിച്ച് അഞ്ചുമിനിറ്റിനുള്ളിൽ തന്നെ ജമാഅത്ത് നമസ്കാരം നടത്തണമെന്നും നിർദേശം. പള്ളികൾ പെട്ടെന്ന് തന്നെ ശുചിയാക്കണം.
വ്യാവസായിക മേഖലയായ ചിലയിടങ്ങളിലേക്ക് പോവരുതെന്ന് ടാക്സി ഡ്രൈവർമാർക്ക് നിർദേശമുണ്ട്.