Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്...

കോ​വി​ഡ് രോ​ഗ​മു​ക്തി: അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഖ​ത്ത​ർ ഒ​ന്നാ​മ​ത്​

text_fields
bookmark_border
കോ​വി​ഡ് രോ​ഗ​മു​ക്തി: അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഖ​ത്ത​ർ ഒ​ന്നാ​മ​ത്​
cancel
camera_alt

കോ​വി​ഡ്​ പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ (ഫ​യ​ൽ)

ദോ​ഹ: കോ​വി​ഡ് രോ​ഗ​മു​ക്തി​യി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ മു​ന്നി​ലെ​ത്തി ഖ​ത്ത​ർ. കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത ആ​ദ്യ 12 മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. 2020 ഫെ​ബ്രു​വ​രി മു​ത​ൽ 2021 ഫെ​ബ്രു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 54,712 പേ​രാ​ണ് കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

ഖ​ത്ത​റി​ന് പി​റ​കി​ൽ ല​ബ​നാ​ൻ, കു​വൈ​ത്ത്, യു.​എ.​ഇ, ജോ​ർ​ഡ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ യ​ഥാ​ക്ര​മം ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ സ്ഥാ​ന​ങ്ങ​ളി​ൽ. ക്യു​സ​യ​ൻ​സ്​ ഡോ​ട്ട് കോ​മി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഖ​ത്ത​ർ മെ​ഡി​ക്ക​ൽ ജേ​ണ​ലി​ലാ​ണ് പ​ഠ​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് സം​ബ​ന്ധി​ച്ച പ്ര​ധാ​ന പ​ഠ​നം​കൂ​ടി​യാ​ണി​ത്.

ഒ​മാ​നി​ലെ സു​ൽ​താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മെ​ഡി​സി​ൻ-​ഹെ​ൽ​ത്ത് സ​യ​ൻ​സ്​ കോ​ള​ജി​ൽ​നി​ന്നു​ള്ള നാ​സ​ർ അ​ൽ വ​ഹൈ​ബി, മു​ന അ​ൽ മ​സ്​​ക​രി, ബു​ഥൈ​ന അ​ൽ ദ​ഹ്​​ലി, ഹ​ലീ​മ അ​ൽ ഇ​സ്സാ​യി, സ​മി​യ അ​ൽ ജാ​ഇ​ദി, ഷാ​ഹി​ദ അ​ൽ ബ​ഹ്​​ലാ​നി എ​ന്നി​വ​രാ​ണ് പ​ഠ​ന റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. കോ​വി​ഡി​ന്‍റെ ആ​ദ്യ 12 മാ​സ​ങ്ങ​ളി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് സാ​ന്നി​ധ്യം വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു പ​ഠ​ന​ല​ക്ഷ്യം. ബ​ഹ്റൈ​ൻ, ഖ​ത്ത​ർ, ല​ബ​നാ​ൻ, കു​വൈ​ത്ത്, യു.​എ.​ഇ എ​ന്നീ അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്നും പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ദ​ശ​ല​ക്ഷം ജ​ന​സം​ഖ്യ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഠ​നം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

പ​ഠ​ന​പ്ര​കാ​രം, 2020 ന​വം​ബ​റി​ലാ​ണ് അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​സി​റ്റി​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്, 631,692. ഇ​ക്കാ​ല​യ​ള​വി​ൽ കോ​വി​ഡ് കാ​ര​ണം ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​ര​ണ​പ്പെ​ട്ട​ത് ല​ബ​നാ​നി​ലാ​ണ്. തു​നീ​ഷ്യ, ജോ​ർ​ഡ​ൻ, ഫ​ല​സ്​​തീ​ൻ, ഇ​റാ​ഖ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് തൊ​ട്ടു​പി​റ​കി​ൽ. 72,950 പേ​രാ​ണ് 22 അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി കോ​വി​ഡി​ന് മു​ന്നി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

2020 ജ​നു​വ​രി 29നാ​ണ് അ​റ​ബ് ലോ​ക​ത്ത് ആ​ദ്യ​മാ​യി കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്, യു.​എ.​ഇ​യി​ൽ. കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത ആ​ദ്യ അ​റ​ബ്-​ആ​ഫ്രി​ക്ക​ൻ രാ​ജ്യം ഈ​ജി​പ്താ​ണ്, 2020 ഫെ​ബ്രു​വ​രി 14ന്. ​കോ​മൊ​റോ​സി​ലാ​ണ് അ​വ​സാ​നം കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്, 2020 ഏ​പ്രി​ൽ 30ന്. ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന, വേ​ൾ​ഡോ​മീ​റ്റ​ർ, അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ വെ​ബ്സൈ​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​ഠ​ന വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19
News Summary - Covid disease cure:Qatar ranks first among arab countries
Next Story